International Women’s Day: ഓട്ടോ വ്ളോഗ് രംഗത്തെ ഏക വനിതാ സാന്നിദ്ധ്യമാണ്  കോട്ടയം ളാക്കാട്ടൂർ സ്വദേശിനിയായ ആതിര മുരളി.  വനിതകൾ കടന്നു വരാൻ മടിക്കുന്ന ഈ രംഗത്ത് ആതിര തന്റെതായ സ്ഥാനം ഉറപ്പിച്ചുവന്നു വേണം പറയാൻ. ഇന്ത്യൻ നാഷണൽ Rally champion Ship വിന്നറാണ് ആതിര.  ഇപ്പോൾ Motor Sports event കളിലും ഓട്ടോ Review കളിലുമാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.  ബുള്ളറ്റ് മാത്രമല്ല കേട്ടോ ജെസിബിയും ടിപ്പറുമൊക്കെ നിഷ്പ്രയാസം ആതിര ഓടിക്കും. അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് നമുക്ക് ഓഫ്റോഡ് ഡ്രൈവിങ്ങിൽ പെൺകരുത്തിന്റെ പ്രതീകമായ ആതിരയെ കുറിച്ച് അറിയാം  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: International Women's Day 2023: വനിതാ ദിനത്തിൽ വനിതാ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച് തെലങ്കാന സർക്കാർ


ഇൻസ്റ്റാഗ്രാമിലും ഫെയ്‌സ്ബുക്കിലും യൂട്യുബിലും Athira യുടെ auto Reviews ന് 4 ലക്ഷത്തിലധികം ഫോളോവെഴ്‌സ് ആണുള്ളത്. നമ്മുടെ നാട്ടിൽ വാഹനങ്ങൾ ഓടിക്കുന്ന ധാരാളം വനിതകൾ ഉണ്ടെങ്കിലും . ഏതു വാഹനവും ഓടിക്കുന്ന അല്ലെങ്കിൽ മോട്ടോർ സ്പോർട്സ് രംഗത്ത് സജീവമായവർ കുറവാണ്.  എന്നാൽ വനിതകൾ കടന്നുവരാത്ത ഈ രംഗത്ത് സജീവ സാന്നിധ്യമാണ് ആതിര മുരളിയെന്ന ഈ കോട്ടയംകാരി. ഏതു വാഹനമായാലും അത് ഓടിക്കാൻ ആതിരയ്ക്കറിയാം. 2 വീലർ മുതൽ എക്സവേറ്റർ tourist ബസ് ടിപ്പർ ജീപ് തുടങ്ങി ഏതു വാഹനവും അനായാസേന ആതിര ഓടിക്കും. മാത്രമല്ല ഡ്രൈവിംഗ് രംഗത്ത് ഒരു പാട് റെക്കോഡുകളും ആതിര സ്വന്തമാക്കിയിട്ടുണ്ട്. 


Also Read: Viral Video: വലയിൽ കുടുങ്ങിയ രാജവെമ്പാലയ്ക്ക് ദാഹജലം നൽകുന്ന യുവാവ്..! വീഡിയോ വൈറൽ 


 


ഏറ്റവും അധികം ലൈസൻസുകൾ ഉള്ളപ്രായം കുറഞ്ഞ വനിതയാണ് ആതിര. കേരളത്തിലെ ആദ്യത്തെ മോട്ടോർ സ്പോർട്സ് ലേഡി റൈഡർ ഓഫ് റോഡ് race-ൽ india Book Records, URf Award വിന്നറുമാണ് ആതിര.  ഇൻഡ്യൻ നാഷണൽ റാലി championship ൽ രണ്ടു വർഷവും ലേഡീസ് ക്ലാസ് വിന്നറായ കേരളത്തിലെ ഏക വനിത എന്ന ബഹുമതിയും ആതിരയ്ക്ക് ലഭിച്ചിട്ടുണ്ട്.  മഹേന്ദ്ര ഓഫ് റോഡ് Racer വിന്നർ, ഓട്ടോ ക്രോസ് കാർ റേസർ തുടങ്ങി ഡ്രൈവിങ്ങിന്റെ സാഹസികമായ മേഖലകളിലെല്ലാം ആതിര വിജയം കുറിച്ചിട്ടുണ്ട്. വാഹനങ്ങളെക്കുറിച്ചും അതിന്റെ ഫീച്ചേഴ്സ് , പുതിയ മോഡൽ വാഹനങ്ങൾ എന്നിവയെ പരിചയപ്പെടുത്തുന്ന Auto Journalist ആയാണ് ആതിരയെ കൂടുതൽ പേർക്കും അറിയാവുന്നത്. പുതിയ വാഹനങ്ങളെക്കുറിച്ചു എ ടു ഇസഡ് കാര്യങ്ങൾ വിവരിക്കുന്ന ആതിരയുടെ സോഷ്യൽ മീഡിയ പ്ളാറ്റ് ഫോമുകൾക്ക് 4 ലക്ഷത്തിലധികം ഫോളോവെഴ്‌സ് ഉണ്ട്.


Also Read: Hans-Malavya Rajyog: രണ്ട് രാജയോഗത്തിലൂടെ ഈ രാശിക്കാർക്ക് വൻ ധനലാഭം ഒപ്പം പേരും പ്രശസ്തിയും! 


കുട്ടിക്കാലം മുതലേ ഡ്രൈവിങ്ങിലുണ്ടായ കമ്പമാണ് ഏതു വാഹനവും ഓടിക്കുന്നയാളായി മാറാൻ ആതിരയെ സഹായിച്ചത്.  അച്ഛൻ മുരളീയുടെ മോട്ടോർ സൈക്കിളിലാണ് ആദ്യം ഡ്രൈവിംഗ് പഠിച്ചത് പിന്നെ ജീപ്പ്, കാർ എന്നിങ്ങനെ ഏതു വാഹനവും ഓടിക്കാൻ പഠിച്ചു. 18 വയസിൽ ലൈസൻസ് എടുത്തു വാഹനം ഓടിക്കാൻ ഏറ്റവും കൂടുതൽ ലൈസൻസ് ഉള്ള പ്രായം കുറഞ്ഞ വനിത എന്ന റെക്കോഡ് ആതിരയ്ക്കുണ്ട്. BCA പഠിച്ച ശേഷം ഓട്ടോ മൊബൈൽ രംഗത്തോടുള്ള താത്പര്യം കൊണ്ട് Mechanical engineering diploma യും ആതിര സ്വന്തമാക്കി.  നിലവിൽ Auto Vloger ആയി അറിയപ്പെടുന്ന ആതിരയുടെ അഭിപ്രായം എല്ലാ വനിതകളും ഡ്രൈവിംഗ് പഠിച്ചിരിക്കണമെന്നാണ്.  നിങ്ങൾക്ക് എന്താണോ ഇഷ്ടമുളളത് അത് പിൻതുടർന്നാൽ വിജയിക്കുമെന്നും ആതിര പറയുന്നു.   ശരിക്കും വനിതകൾക്ക് ഒരു പ്രചോദനമാണ് ആതിര.  ളാക്കാട്ടൂർ സ്വദേശികളായ വി എൻ മുരളി ഉഷ മുരളീ എന്നിവരുടെ മകളാണ് ആതിര.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.