കണ്ണൂർ: കണ്ണൂർ ഗാനമേളക്കിടെ മേയറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. സ്റ്റേജിൽ കയറി നൃത്തം ചെയ്യാൻ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് ഇയാൾ മേയറെ പിടിച്ച് തള്ളിയത്. മേയര്‍ അഡ്വ. ടി.ഒ. മോഹനനാണ് മർദനമേറ്റത്. സംഭവത്തില്‍ അലവിൽ സ്വദേശി ജബ്ബാറിനെ അറസ്റ്റ് ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗാനമേള നടക്കുന്നതിനിടെ വേദിയിൽ കയറി നൃത്തം ചെയ്തത് തടയുന്നതിനിടെയാണ് ഇയാൾ മേയറെ ആക്രമിച്ചത്. കോർപ്പറേഷൻ സംഘടിപ്പിച്ച ദസറ പരിപാടിയോടനുബന്ധിച്ച് നടത്തിയ ​ഗാനമേളയിൽ വേദിയിൽ കയറി നൃത്തം ചെയ്യാൻ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് മേയർക്കെതിരെ കയ്യേറ്റമുണ്ടായത്.


ALSO READ: കൈ വിലങ്ങ് കൊണ്ട് തലക്കടിച്ചു, സ്വയം മുറിവേല്‍പ്പിച്ചു; കോടതി വളപ്പിൽ പ്രതിയുടെ പരാക്രമം


വേദിയിൽ കയറി നൃത്തം ചെയ്യുന്നത് തടഞ്ഞതോടെ പ്രകോപിതനായ യുവാവ് മേയറെ ശക്തിയോടെ പുറകിലേക്ക് തള്ളുകയായിരുന്നു. ഗാനമേള നടക്കുന്നതിനിടെ ഇയാൾ വേദിയിൽ കയറി നൃത്തം ചെയ്തു. ഇയാൾ തങ്ങളുടെ ​ഗ്രൂപ്പിന്റെ ഭാ​ഗമല്ലെന്ന് ​ഗാനമേള സംഘം അറിയിച്ചതോടെയാണ് മേയർ ഇടപെട്ടത്.


ഇയാളെ വേദിയിൽ നിന്ന് മാറ്റാൻ വളണ്ടറിയമാർക്കൊപ്പം മേയറും വേ​ദിയിലെത്തുകയായിരുന്നു. മൂന്ന് വളണ്ടിയർമാർക്കും പരിക്കേറ്റു. പിന്നീട് കണ്ണൂർ ടൗൺ പോലീസ് സ്ഥലത്തെത്തിയാണ് ഇയാളെ മാറ്റിയത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടു. കണ്ണൂർ ഷെരീഫിന്റെ നേതൃത്വത്തിലാണ് ​ഗാനമേള നടത്തിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.