പാലക്കാട്: അട്ടപ്പാടിയിൽ ആവർത്തിക്കുന്ന ശിശുമരണങ്ങളിൽ (Attappadi child death) സംസ്ഥാന സർക്കാർ കാണിക്കുന്ന അനാസ്ഥയ്ക്കെതിരെ കേന്ദ്രസർക്കാരിനെ സമീപിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ (K Surendran). പട്ടികവർ​ഗ വകുപ്പിന് പരാതി നൽകുമെന്നും പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്രസർക്കാരിന്റെ നിരന്തരമായ സഹായം എത്തുന്ന സ്ഥലമാണ് അട്ടപ്പാടി. കേരളത്തിൽ ഏറ്റവും കൂടുതൽ പരി​ഗണന ലഭിച്ചത് അട്ടപ്പാടിക്കാണ്. ആയിരക്കണക്കിന് കോടി രൂപയാണ് കേന്ദ്രം ഇവിടേക്ക് മാറ്റിവെക്കുന്നത്. അട്ടപ്പാടിയിൽ പദ്ധതികൾക്കും പണത്തിനും കുറവില്ല. എന്നാൽ, ഏറ്റവും മനുഷ്യത്വരഹിതമായ കാര്യങ്ങളാണ് തുടർച്ചയായി അട്ടപ്പാടിയിൽ കാണുന്നത്. ഭീകരമായ കൊള്ളയാണ് അട്ടപ്പാടിയിൽ നടക്കുന്നത്.


ALSO READ: Attappadi child death | അട്ടപ്പാടിയിൽ സെറിബ്രൽ പാൾസി ബാധിച്ച് ആറ് വയസുകാരി മരിച്ചു


ആദിവാസി കുഞ്ഞുങ്ങൾക്ക് കൊടുക്കേണ്ട പോഷകാഹരങ്ങളിലടക്കം കൊള്ള നടക്കുന്നു. സർക്കാരിന്റെ കരുതികൂട്ടിയുള്ള കൊള്ളയാണിത്. സമഗ്രമായ അന്വേഷണം നടക്കണം. ഒരു അന്വേഷണവും ഇവിടെ നടക്കാറില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഇതിനെ സംബന്ധിച്ച് അടിയന്തരമായി സോഷ്യൽ ഓഡിറ്റിം​ഗ് വേണം. അട്ടപ്പാടിയുടെ വികസനത്തിന് എത്ര കോടി രൂപ വകയിരുത്തി? എത്ര രൂപ ചിലവഴിച്ചു? എങ്ങനെയാണ് ചിലവഴിച്ചത്? യഥാർത്ഥ ​ഗുണഭോക്താക്കൾക്ക് അതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ടോ? ഇതെല്ലാം വ്യക്തമാവണം.


നേരത്തെ നടന്ന അന്വേഷണങ്ങൾ മന്ത്രിമാരിലേക്കും ഉദ്യോ​ഗസ്ഥരിലേക്കുമാണ് എത്തിയത്. അതോടെ എല്ലാം നിലച്ചു. അട്ടപ്പാടി വികസനത്തിന് വന്ന പണം വകമാറ്റി ചിലവഴിക്കാനുള്ള അധികാരം സർക്കാരിനില്ല. സിപിഎമ്മിന്റെ നയന്ത്രണത്തിലുള്ള പെരിന്തൽമണ്ണ സഹകരണ ആശുപത്രിക്കും മറ്റ് സ്ഥാപനങ്ങൾക്കുമല്ല ഈ പണം ചിലവഴിക്കേണ്ടതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.


ALSO READ: Attappadi child death | അട്ടപ്പാടിയിലെ ശിശുമരണം; പട്ടികവർഗ ഡയറക്ടറോട് റിപ്പോർട്ട് തേടി മന്ത്രി കെ രാധാകൃഷ്ണൻ


അട്ടപ്പാടിയിൽ ഒരാഴ്ചയ്ക്കിടെ നാല് ശിശുമരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ മൂന്ന് കുഞ്ഞുങ്ങൾ 24 മണിക്കൂറിനിടെയാണ് മരിച്ചത്. കടുകുമണ്ണ ഊരിലെ ജെക്കി-ചെല്ലൻ ദമ്പതിമാരുടെ സെറിബ്രൽ പാൾസി ബാധിച്ച ആറ് വയസ്സുള്ള മകൾ ശ്വാസം മുട്ടലിനെ തുടർന്നാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. കുഞ്ഞിനെ കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ പ്രവേശിച്ച് വെൻ്റിലേറ്റർ സൗകര്യം അടക്കം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


മൂന്ന് ദിവസം മാത്രമായ കുഞ്ഞ് വെള്ളിയാഴ്ച രാവിലെ മരിച്ചു. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ വച്ചാണ് ഗീതു- സുനീഷ് ദമ്പതികളുടെ ആൺ കുഞ്ഞ് മരിച്ചത്. കുഞ്ഞിന് ന്യുമോണിയയുടെ ലക്ഷണങ്ങളുണ്ടായിരുന്നു. ഇതേ തുടർന്നാണ് മരണമെന്നാണ് റിപ്പോർട്ട്.


ALSO READ: Attappadi child death | അട്ടപ്പാടിയിലെ ശിശുമരണത്തിൽ സർക്കാർ ഒന്നാംപ്രതി; നരഹത്യയ്ക്ക് കേസെടുക്കണമെന്ന് ചെന്നിത്തല


വെള്ളിയാഴ്ച വൈകിട്ട് അഗളി പഞ്ചായത്തിലെ കതിരമ്പതിയൂരിലെ രമ്യ-അയ്യപ്പൻ ദമ്പതിമാരുടെ 10 മാസം പ്രായമായ പെൺകുഞ്ഞും മരണപ്പെട്ടു. അഗളിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോട്ടത്തറ ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന വഴിയിലായിരുന്നു മരണം. കുട്ടി ഹൃദയ സംബന്ധമായ രോ​ഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.