തിരുവനന്തപുരം: അട്ടപ്പാടിയിലെ നവജാത ശിശുമരണത്തിൽ (Infant death in Attappadi മന്ത്രി കെ രാധാകൃഷ്ണൻ റിപ്പോർട്ട് തേടി. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് പട്ടിക വർഗ ഡയറക്ടർ ടിവി അനുപമയ്ക്ക് നിർദേശം നൽകിയിരിക്കുന്നത്.
സംഭവത്തിൽ കാര്യങ്ങൾ നേരിട്ട് അറിയുന്നതിനായി മന്ത്രി കെ രാധാകൃഷ്ണൻ ശനിയാഴ്ച അട്ടപ്പാടിയിൽ സന്ദർശനം നടത്തും. ശനിയാഴ്ച രാവിലെ പത്ത് മണിക്ക് മന്ത്രിയുടെ അധ്യക്ഷതയിൽ അഗളിയിൽ യോഗം ചേരും. അഗളി, പുത്തൂർ പഞ്ചായത്തുകളിലാണ് ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്തത്.
ALSO READ: Fire at Bhopal Hospital: ഭോപ്പാൽ ആശുപത്രിയിൽ അഗ്നിബാധ; 4 കുഞ്ഞുങ്ങൾ വെന്തുമരിച്ചു
മൂന്ന് ദിവസം മാത്രമായ കുഞ്ഞാണ് ഇന്ന് മരിച്ചത്. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഗീതു- സുനീഷ് ദമ്പതികളുടെ ആൺ കുഞ്ഞാണ് മരിച്ചത്. ഒരാഴ്ചയ്ക്കിടെ അട്ടപ്പാടിയിലെ മൂന്നാമത്തെ ശിശുമരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷം അട്ടപ്പാടിയിൽ റിപ്പോർട്ട് ചെയ്യുന്ന പത്താമത്തെ ശിശുമരണമാണിത്.
അട്ടപ്പാടിയിലുണ്ടായ ശിശുമരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഗർഭിണികൾക്ക് വിദഗ്ദ്ധ ചികിത്സ കിട്ടുന്നില്ലെന്നാണ് മരിച്ച കുഞ്ഞിന്റെ ബന്ധുക്കൾ വ്യക്തമാക്കിയത്. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെത്തിയിട്ടും മതിയായ ചികിത്സ കിട്ടിയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇതാണ് കുഞ്ഞ് മരിക്കാൻ കാരണമായതെന്നും ബന്ധുക്കൾ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...