Attappady Infant Death| അട്ടപ്പാടിയിൽ മാധ്യമങ്ങളോട് പ്രതികരിച്ച ഉദ്യോഗസ്ഥനെ പുറത്താക്കും,വിശദീകരണം തേടി ആശുപത്രി മാനേജ്മെൻറ്
ഇ.എം.എസ് ആശുപത്രിക്ക് റഫറൽ ചികിത്സയുമായി ബന്ധപ്പെട്ട് 12 കോടി കൈമാറിയെന്നായിരുന്നു ചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞത്
പാലക്കാട്: അട്ടപ്പാടി ശിശുമരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിച്ച ഉദ്യോഗസ്ഥനെതിരെ നടപടി. ട്രൈബൽ വെൽഫയർ ഒാഫീസർ ചന്ദ്രനെതിരെയാണ് നടപടി. നാളെ പുറത്താക്കൽ ഉത്തരവ് എത്തുമെന്നാണ് സൂചന.
പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിക്ക് റഫറൽ ചികിത്സയുമായി ബന്ധപ്പെട്ട് 12 കോടി കൈമാറിയെന്നായിരുന്നു ചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. രോഗികളെ റഫർ ചെയ്യാനുള്ള പദ്ധതിയുടെ പേരിലാണ് ഇത്രയുമധികം തുക ആദിവാസി ക്ഷേമ ഫണ്ടിൽ നിന്നും കൈമാറിയത്.
മാധ്യമങ്ങളോടുള്ള പ്രതികരണത്തിൻറേ പേരിൽ ഇന്ന് ചേർന്ന ആശുപത്രി മാനേജ്മെൻറ് യോഗം ചന്ദ്രനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. 24 മണിക്കൂറാണി വിശദീകരണത്തിന് നൽകിയ സമയം. എങ്കിലും നാളെ തന്നെ ഇദ്ദേഹത്തെ പുറത്താക്കാനാണ് തീരുമാനം.
വിഷയത്തിൽ സർക്കാർ നിലപാട് ഇപ്പോഴും എന്താണെന്നതിൽ വ്യക്തതയില്ല. ജീവനക്കാരനെ പുറത്താക്കിയാൽ വീണ്ടും ഇത് പുതിയ വിവാദമാകുമെന്നതിൽ സംശയമില്ല. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പോലും സ്കാനിങ്ങിനോ മറ്റ് വിദഗ്ധ പരിശോധനകൾക്കോ വേണ്ടുന്ന സൌകര്യമില്ല. ചിലവാക്കിയ കോടികൾ വേണ്ടായിരുന്നു. ഇത്തരം സംവിധാനങ്ങൾ ഒരുക്കാൻ എന്നായിരുന്നു ചന്ദ്രൻ പറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...