Covid Vaccine | വാക്‌സിനെടുക്കാത്ത അധ്യാപകരെ സർക്കാർ പ്രോത്സാഹിപ്പിക്കില്ല; ഒരവസരം കൂടി നല്‍കും: വി ശിവൻകുട്ടി

വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന് വി ശിവൻകുട്ടി പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Nov 30, 2021, 04:21 PM IST
  • വാക്സിനെടുക്കാത്ത അധ്യാപകർക്കെതിരെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
  • വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ക്ക് ഒരു അവസരം കൂടി നല്‍കും‌.
  • വാക്‌സിനെടുക്കാത്ത അധ്യാപകരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമല്ല സര്‍ക്കാരിനുള്ളത്.
Covid Vaccine | വാക്‌സിനെടുക്കാത്ത അധ്യാപകരെ സർക്കാർ പ്രോത്സാഹിപ്പിക്കില്ല; ഒരവസരം കൂടി നല്‍കും: വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിനെടുക്കാത്ത (Covid Vaccine) അധ്യാപകർക്കെതിരെ (Teachers) പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി (V Shivankutty). വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ കാരണം സംസ്ഥാനത്ത് ഒരു ദുരന്തമുണ്ടാകാന്‍ (Disaster) അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് രോഗങ്ങളുള്ളവര്‍ ആരോഗ്യസമിതിയുടെ റിപ്പോര്‍ട്ട് വാങ്ങണം. വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന് വി ശിവൻകുട്ടി പറഞ്ഞു.

5000ത്തോളം അധ്യാപകരാണ് സംസ്ഥാനത്ത് ഇതുവരെ വാക്‌സിന്‍ എടുക്കാത്തത്. അവര്‍ക്ക് മാത്രമായി ഒരവകാശവുമില്ല. വാക്‌സിനെടുക്കാത്ത അധ്യാപകരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമല്ല സര്‍ക്കാരിനുള്ളത് എന്നും മന്ത്രി പറഞ്ഞു.

Also Read: Covid Vaccine| സർക്കാർ വടിയെടുത്തു, വാക്സിനെടുക്കാത്ത അധ്യാപകർക്കെതിരെ നടപടി

വാക്സിൻ എടുക്കാത്ത അധ്യാപകരുടെ ലിസ്റ്റ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അധ്യാപകരും അനധ്യാപകരും വാക്സിൻ എടുക്കണമെന്നും വാക്സിൻ എടുക്കാത്തവർ ക്യാമ്പസിന് അകത്ത് പ്രവേശിക്കേണ്ടതില്ലെന്നും മാർഗരേഖയിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

Also Read: School reopening: പ്രവേശനോത്സവം ഉണ്ടാകും, വാക്സിനെടുക്കാത്ത അധ്യാപകർ സ്കൂളിലേക്ക് വരേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

ആരോഗ്യ കാരണങ്ങള്‍ (Health Issues) ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തെ ഭൂരിപക്ഷം അധ്യാപകരും കൊവിഡ് വാക്സിന്‍ (Covid Vaccine) സ്വീകരിക്കാത്തത്. എന്നാല്‍ വളരെ ചെറിയൊരു ശതമാനത്തിന് മാത്രമാണ് യഥാര്‍ഥ ആരോഗ്യപശ്‌നമുള്ളത്. വാക്സിൻ എടുക്കാൻ വിസമ്മതിച്ചവരെ പ്രത്യേകം പരിശോധിക്കും. ഇതിനായി പ്രത്യേകം മെഡിക്കൽ ബോർഡ് (Medical Board) രൂപീകരിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News