കൊച്ചി:   സമൂഹ മാധ്യമങ്ങളിലൂടെ തന്നെയും തന്റെ അച്ഛൻ ദിലീപിനേയും അപകീർത്തിപ്പെടുത്തിയെന്ന മീനാക്ഷിയുടെ (Meenakshi Deileep) പരാതിയിൽ പൊലീസ് കേസെടുത്തു.  ഓൺലൈൻ മാധ്യമങ്ങൾക്കെതിരെയാണ് (Online Media) പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.   


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: സംസ്ഥാനത്ത് 8516 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 8206 പേർ  


മീനാക്ഷിയുടെ പരാതിയിൽ ആലുവ പൊലീസാണ് എഫ്ഐആർ (FIR) രജിസ്റ്റർ ചെയ്തിരിക്കുന്നത്.  'അച്ഛന്റെ സ്വഭാവം തിരിച്ചറിഞ്ഞ് വീട്ടിൽ നിൽക്കാൻ ബുദ്ധിമുട്ടാണ് അമ്മയുടെ വില മനസിലാക്കിയത് ഇപ്പോഴാണ്, മീനാക്ഷി അമ്മയുടെ അടുത്തേക്ക് പോകുകയാണ്' എന്നിങ്ങനെയുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതായി എഫ്ഐആറിൽ ആരോപിക്കുന്നുണ്ട്.  


Also read: ചലച്ചിത്ര താരം ശരണ്യ ആനന്ദിന്റെ വിവാഹ ചിത്രങ്ങൾ കാണാം... 


മീനാക്ഷി (Meenakshi Deileep) ഒക്ടോബർ 28 നാണ് പരാതിയുമായി (Complaint) പൊലീസിനെ സമീപിച്ചത്.  എന്നാൽ ഇക്കാര്യത്തിൽ നേരിട്ട് കേസെടുക്കാൻ സാധിക്കാത്തതിനാൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അനുവാദം തേടുകയായിരുന്നു.  ശേഷം കോടതിയുടെ അനുകൂല നിർദ്ദേശത്തിന് പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തത്.  


(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)