സംസ്ഥാനത്ത് 8516 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 8206 പേർ

 7473 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 879 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.   

Written by - Ajitha Kumari | Last Updated : Nov 4, 2020, 06:43 PM IST
  • കൊറോണ ബാധമൂലമുള്ള 28 മരണങ്ങൾകൂടി ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
  • സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,02, 063 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. ഇന്ന് ആശുപത്രിയിൽ പ്രവേശിച്ചത് 2972 പേരെയാണ്.
സംസ്ഥാനത്ത് 8516 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 8206 പേർ

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന്  കൊറോണ (Covid19) സ്ഥിരീകരിച്ചത് 8516 പേർക്കാണ്.  7473 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 879 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 8206 പേർ രോഗമുക്തരായിട്ടുണ്ട്.  രോഗം സ്ഥിരീകരിച്ചവരിൽ 97 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 

Also read: കോവിഡിലും കൂസാതെ SBI; അറ്റാദായത്തിൽ വൻ വർധന  

ഇന്ന് രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത് 651 പേർക്കും,  മലപ്പുറത്ത് 784 പേർക്കും, കോഴിക്കോട് 951 പേർക്കും, കാസർഗോഡ് 182 പേർക്കും, തൃശൂർ 1114 പേർക്കും, ആലപ്പുഴ യിൽ നിന്നുള്ള 765 പേർക്കും , എറണാകുളം ജില്ലയിൽ 1197 പേർക്ക് വീതവും,  പാലക്കാട് 453 പേർക്കും, പത്തനംതിട്ട  ജില്ലയിൽ നിന്നുള്ള 186 പേർക്കും, കൊല്ലം 937 പേർക്കും,  കണ്ണൂർ ജില്ലയിൽ 370 പേർക്കും, കോട്ടയത്ത് 571 പേർക്കും, ഇടുക്കിയിൽ 204 പേർക്കും, വയനാട് 151 പേർക്കുമാണ് ഇന്ന് കൊറോണ (Covid19) സ്ഥിരീകരിച്ചിരിക്കുന്നത്. 

Also read: വാളയാർ കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ

കൊറോണ ബാധമൂലമുള്ള 28 മരണങ്ങൾകൂടി (Covid19 death) ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.  67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് (Health workers) സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 18, കോഴിക്കോട് 9, തൃശൂര്‍ 8, കണ്ണൂര്‍ 7, എറണാകുളം 6, പത്തനംതിട്ട 5, കൊല്ലം, മലപ്പുറം, കാസര്‍ഗോഡ് 4 വീതം, കോട്ടയം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,02, 063 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. ഇന്ന് ആശുപത്രിയിൽ പ്രവേശിച്ചത് 2972 പേരെയാണ്.  സംസ്ഥാനത്ത് ഇന്ന് 10 പുതിയ  ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. 24 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.  ഇതോടെ നിലവിൽ 638 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. 

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

Trending News