കിഫ്ബി പ്രവർത്തനം ഇല്ലാതാക്കാന്‍ ശ്രമം; കേന്ദ്ര ഏജൻസികൾ വികസനം തടസപ്പെടുത്തുന്നു: ധനമന്ത്രി കെഎൻ ബാലഗോപാൽ
സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള ചോദ്യത്തിന് കേരളം കടക്കെണിയിലല്ലെന്ന് ധനമന്ത്രിയുടെ മറുപടി. പണപ്പെരുപ്പം വർധിക്കുന്നതിനനുസരിച്ചാണ് കടമെടുക്കുന്നത്. ധനവകുപ്പിന് പാളിച്ച ഉണ്ടായിട്ടില്ലെന്നും കേന്ദ്ര സർക്കാർ തരേണ്ട ഡിവിസിബിൾ പൂൾ പകുതിയായി കുറച്ചതായും കെ.എൻ.ബാലഗോപാൽ.
തിരുവനന്തപുരം: കിഫ്ബി പ്രവർത്തനം അവതാളത്തിലാക്കാൻ ശ്രമം നടക്കുന്നതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ സഭയിൽ. കേന്ദ്ര ഏജൻസികൾ ഇടപെടുന്നതിലൂടെ സംസ്ഥാനത്തിന്‍റെ വികസനം തടസ്സപ്പെടുത്താൻ ശ്രമം നടക്കുന്നുവെന്നും ധനമന്ത്രി പറഞ്ഞു. കേരളത്തെ എതിർക്കുന്ന കേന്ദ്ര നിലപാടിനെ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും സംസ്ഥാനത്തിന്‍റെ വികസന പുരോഗതിയെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നും ബാലഗോപാൽ വ്യക്തമാക്കി.
സംസ്ഥാനത്തിന്‍റെ തനത് സാമ്പത്തിക സ്ഥിതിയും കിഫ്ബിയിലൂടെയുള്ള വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനുള്ള കേന്ദ്രശ്രമത്തിനെതിനുമെതിരെ ഉയർന്ന ചോദ്യങ്ങൾക്കായിരുന്നു കെ. എൻ ബാലഗോപാലിന്‍റെ മറുപടി. കേരളത്തിന്‍റെ വികസന അജണ്ട തടസ്സപ്പെടുത്താൻ കേന്ദ്രം ശ്രമിക്കുന്നു.
Read Also: Bihar Politics: ബീഹാറില്‍ വിശ്വാസ വോട്ടെടുപ്പ് ഇന്ന്, RJD നേതാക്കളുടെ വീടുകളില്‍ CBI റെയ്ഡ്
നിരവധി വികസന പ്രവർത്തനങ്ങൾ നടത്തുന്ന കിഫ്ബിയെ അവതാളത്തിലാക്കാനാണ് ശ്രമം. സംസ്ഥാനങ്ങളുടെ സാമ്പത്തിക അവകാശം കവർന്നെടുക്കുന്നുവെന്നും ഫിസിക്കൽ ഫെഡറലിസം ഗൗരവമായി ചർച്ച ചെയ്യേണ്ട വിഷയമെന്നും ധനമന്ത്രി.
സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള ചോദ്യത്തിന് കേരളം കടക്കെണിയിലല്ലെന്ന് ധനമന്ത്രിയുടെ മറുപടി. പണപ്പെരുപ്പം വർധിക്കുന്നതിനനുസരിച്ചാണ് കടമെടുക്കുന്നത്. ധനവകുപ്പിന് പാളിച്ച ഉണ്ടായിട്ടില്ലെന്നും കേന്ദ്ര സർക്കാർ തരേണ്ട ഡിവിസിബിൾ പൂൾ പകുതിയായി കുറച്ചതായും കെ.എൻ.ബാലഗോപാൽ.
Read Also: Bus fare hike: ബെംഗളൂരു ടു കൊച്ചി 4,500- വിമാനത്തിലല്ല, സ്വകാര്യ ബസിൽ; ഓണക്കാലത്തെ കൊള്ള
കേരളത്തിന് ഇത്രയും മതി എന്ന് കേന്ദ്രം തീരുമാനിക്കുന്നത് ശരിയല്ല. ഭരണപക്ഷവും പ്രതിപക്ഷവും കേന്ദ്രത്തിന് എതിരെ ഇക്കാര്യത്തിൽ ഒന്നിച്ച് നിൽക്കണമെന്നും മന്ത്രി. സംസ്ഥാനത്തോട് വേര്‍തിരിവ് കാണിക്കുന്ന കേന്ദ്ര നിലപാടിനെ ഒറ്റക്കെട്ടായി പ്രതിരോധിക്കണം.
കേരളത്തിലെ മൊത്ത ധനകാര്യ സ്ഥാപനങ്ങളെയും ബാധിക്കുന്ന തരത്തിൽ റിസർവ് ബാങ്ക് ഇടപെടുകയാണ്. ഇത് പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ തുക നിക്ഷേപവും നിർമ്മാണവും നടന്ന വർഷങ്ങളാണ് കടന്നു പോകുന്നതെന്നും ധനമന്ത്രി സഭയിൽ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...