Pink Police Controversy: നഷ്ട പരിഹാരം നൽകില്ല, പിങ്ക് പോലീസ് സംഭവത്തിൽ മൗലികാവകാശ ലംഘനം ഉണ്ടായിട്ടില്ലെന്ന് സർക്കാർ
നമ്പി നാരായാണന് നഷ്ട പരിഹാരം നൽകിയ മാതൃകയിൽ നൽകണമെന്നായിരുന്നു ആദ്യം കോടതി പറഞ്ഞത്
കൊച്ചി: ആറ്റിങ്ങലിലെ പിങ്ക് പോലീസിൻറെ പരസ്യ വിചാരണയിൽ കുട്ടിക്ക് നഷ്ട പരിഹാരം നൽകാനാവില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. കുട്ടി നഷ്ട പരിഹാരത്തിന് അർഹയാണെന്ന് കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയിരുന്നു.
നേരത്തെ ഐ.എസ്.ആർ.ഐ ചാരക്കേസിൽ നമ്പി നാരായാണന് നഷ്ട പരിഹാരം നൽകിയ മാതൃകയിൽ നൽകണമെന്നായിരുന്നു ആദ്യം കോടതി പറഞ്ഞത്. എന്നാൽ ഉദ്യോഗസ്ഥക്കെതിരെ പരമാവധി നടപടി സ്വീകരിച്ചു കഴിഞ്ഞെന്നാണ് സർക്കാർ കോടതിയിൽ അറിയിച്ചിരിക്കുന്നത്.
ആറ്റിങ്ങൽ സംഭവം ഇങ്ങിനെ
ആഗസ്റ്റ്-27നാണ് സംഭവം എട്ട് വയസ്സുകാരിയും അച്ഛൻ ജയചന്ദ്രനും തുമ്പ വി.എസ്.സിയിലേക്ക് കൊണ്ടു പോവുന്ന ഭീമൻ യന്ത്രം കാണാനായി എത്തിയതായിരുന്നു. പിങ്ക് പോലീസിൻറെ കാറിൻറെ സമീപത്ത് നിന്നിരുന്ന ഇവർ തൻറെ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് പോലീസ് ഉദ്യോഗസ്ഥ പരസ്യമായി ഇവരെ വിചാരണ ചെയ്തത്.
ഫോൺ പിന്നീട് കാറിനുള്ളിൽ നിന്ന് കിട്ടിയെങ്കിലും പോലീസ് ഉദ്യോഗസ്ഥ ജയചന്ദ്രനോടും കുട്ടിയോടും മാപ്പ് പറയാൻ പോലും തയ്യറായില്ല. സംഭവം വിവാദമായതോടെ ഇവർ പരസ്യമായി മാപ്പ് പറഞ്ഞു. ഇവർക്കെതിരെ കാര്യമായ വകുപ്പ് തല നടപടികളും ഉണ്ടായിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...