Pink Police Issue : ആറ്റങ്ങലിലെ പിങ്ക് പൊലീസിന്റെ പരസ്യവിചാരണക്കെതിരെ 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് പെൺക്കുട്ടി ഹൈക്കോടതിയിൽ
50 ലക്ഷം രൂപ നഷ്ടപരിഹാരവും ഉദ്യോഗസ്ഥയ്ക്കെതിരെ കർശനമായി ശിക്ഷ നൽകണമെന്നുമാണ് പെൺക്കുട്ടി നൽകിയിരിക്കുന്ന ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്
Kochi : പിങ്ക് പൊലീസിന്റെ (Pink Police) വാഹനത്തിൽ നിന്ന് മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ച് അച്ഛനെയും എട്ട് വയസുകാരിയായ മകളെ വനിതാ പൊലീസ് പരസ്യവിചാരണ നടത്തിയ സംഭവത്തിൽ പെൺക്കുട്ടി ഹൈക്കോടതിയെ (Kerala High Court) സമീപിച്ചു. ഉദ്യോഗസ്ഥയ്ക്കെതിരെ കർശന നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് പെൺക്കുട്ടിയുടെ പേരിൽ ഹൈക്കോടതിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.
50 ലക്ഷം രൂപ നഷ്ടപരിഹാരവും ഉദ്യോഗസ്ഥയ്ക്കെതിരെ കർശനമായി ശിക്ഷ നൽകണമെന്നുമാണ് പെൺക്കുട്ടി നൽകിയിരിക്കുന്ന ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. തന്നെ മാനിസികമായി പീഡിപ്പിച്ച ഉദ്യോഗസ്ഥയായ രജിതയ്ക്കെതിരെ ആറ്റിങ്ങൽ ഡിവൈഎസ്പി പരാതി നൽകിയെങ്കിലും യാതൊരു നടപടി ഉണ്ടായിട്ടില്ല എന്ന് ഹർജിയിൽ പറയുന്നു.
തന്നെ കള്ളി എന്ന് വിളിച്ചും തന്റെ അച്ഛനെ പൊതുസ്ഥലത്ത് വെച്ച് വസ്ത്രം അഴിച്ച് പരിശോധിച്ചു തങ്ങളെ അപമാനിച്ച ഉദ്യോഗസ്ഥയെ അവർക്ക് താൽപര്യമുള്ള ഇടത്തേക്കാണ് സ്ഥലം മാറ്റിയത് മാത്രമാണ് ആകെ ഉണ്ടായ നടപടി എന്ന് പെൺക്കുട്ടി തന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടി.
ഉദ്യോഗസ്ഥ വരുത്തിയ വീഴ്ചയ്ക്ക് പരമാവധി ശിക്ഷ നൽകിയെന്നാണ് കഴിഞ്ഞ മാസം ഐജി ഹർഷിത അട്ടല്ലൂരി പറഞ്ഞത്. ഇതിന് ശിക്ഷയായി ജില്ല വിട്ട് സ്ഥലം മാറ്റുകയും 15 ദിവസത്തെ പരിശീലനത്തിന് അയക്കുകയും ചെയ്തു. മോശം ഭാഷയോ, ജാതി അധിക്ഷേപമോ ഉദ്യോഗസ്ഥ നടത്തിയതായി തെളിവില്ലെന്നും ഐജിയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
പിങ്ക് പൊലീസിന്റെ വാഹനത്തിൽ നിന്നും രജിതയുടെ ഫോൺ മോഷ്ടിച്ചതായി ആരോപിച്ചാണ് പിതാവിനെയും മകളെയും അരമണിക്കൂറോളം നേരം റോഡിൽ തടഞ്ഞുനിർത്തി വിചാരണ ചെയ്തത്. മോഷണം പോയതായി ആരോപിച്ച ഫോൺ ഒടുവിൽ രജിതയുടെ ബാഗിൽ നിന്ന് കണ്ടെത്തിയിരുന്നു. പെൺകുട്ടിയെയും പിതാവിനെയും ചെയ്യാത്ത തെറ്റിന്റെ പേരിൽ വിചാരണ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
തന്റെ ഫോൺ ജയചന്ദ്രൻ മോഷ്ടിച്ച് മകൾക്ക് കൈമാറിയെന്നാണ് രജിത ആരോപിച്ചത്. തുടർന്ന് ഫോൺ രജിതയുടെ ബാഗിൽ നിന്ന് കണ്ടെടുത്തിട്ടും പിതാവിനോടും കുട്ടിയോടും മോശമായാണ് ഇവർ പെരുമാറിയത്. സംഭവത്തിൽ ബാലാവകാശ കമ്മീഷനും (Child welfare commission) കേസെടുത്തിട്ടുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...