ആലപ്പുഴ: മാവേലിക്കരയില്‍ ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു മരണം.  അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവര്‍ ചെന്നിത്തല സ്വദേശി ഹരീന്ദ്രന്‍, കുറത്തികാട് സ്വദേശിനിയായ ആതിര അജയന്‍ എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ടുമറിഞ്ഞ ഓട്ടോയിലേക്ക് സ്‌കൂട്ടര്‍ ഇടിച്ചുകയറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: മോഷ്ടിച്ച ബൈക്കിന്റെ നമ്പർ പ്ലേറ്റ് മാറ്റി കറക്കം; പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ നാല് പേർ പിടിയിൽ


സംഭവം നടന്നത് ഇന്നു വൈകിട്ട് മൂന്നോടെ മാവേലിക്കര പ്രായിക്കര പാലത്തിലായിരുന്നു. കൂട്ടിയിടിയ്ക്ക് പിന്നാലെ സ്കൂട്ടർ ഓട്ടോയുടെ മുകളിലൂടെ ഡ്രൈവർ സീറ്റിലേക്ക് ഇടിച്ചു വീണു. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ആതിരയെ ഉടന്‍ തന്നെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹരീന്ദ്രന്റെ മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രിയിലും ആതിരയുടെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജിലും സൂക്ഷിച്ചിട്ടുണ്ട്.


സ്കൂട്ടർ കെഎസ്ആർടിസി ബസിൽ തട്ടി അമ്മക്കൊപ്പം സഞ്ചരിച്ചിരുന്ന ബിഎഡ് വിദ്യാർത്ഥിനി മരിച്ചു


ആളൂരില്‍ കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും ഇടിച്ചുണ്ടായ അപകടത്തില്‍ ആളൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. ആളൂര്‍ മേല്‍പ്പാലത്തിനു സമീപം വെള്ളിയാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ ആളൂര്‍ അരിക്കാടന്‍ ബാബുവിന്റെ മകള്‍ ഐശ്വര്യ ബാബുവാണ് മരിച്ചത്.


Also Read: ശനിയുടെ വക്രഗതി ഈ രാശിക്കാർക്ക് നൽകും ബമ്പർ നേട്ടങ്ങൾ!


ഐശ്വര്യ ബാബു മാളയില്‍ ബിഎഡ് വിദ്യാര്‍ത്ഥിനിയാണ് . മാള ഭാഗത്തു നിന്നും ആളൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റ സൈഡില്‍ ഐശ്വര്യയുടെ അമ്മ ജിന്‍സി ഓടിച്ചിരുന്ന സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.  ഇടിയുടെ ആഘാതത്തിൽ പുറകിലിരുന്ന ഐശ്വര്യ ബസിനടിയിലേക്ക് വീഴുകയായിരുന്നു. മറുവശത്തേക്ക് വീണ ജിൻസിയ്ക്കും പരിക്കുകളുണ്ട്. ആളൂര്‍ സ്‌കൂളിലെ അധ്യാപികയാണ് ജിൻസി.  സംഭവ തുടർന്ന് പോലീസെത്തി തുടർ നടപടികള്‍ സ്വീകരിച്ചു. ഐശ്വര്യയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ