തിരുവനന്തപുരം: ഇപി ജയരാജന്റെ ആത്മകഥാ വിവാദം കൊടുമ്പിരികൊണ്ടിരിക്കെ നിർണായക സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് യോഗം ചേരും. യോഗത്തിൽ ഇ പി ജയരാജൻ പങ്കെടുക്കും ഒപ്പം വിവാദത്തിൽ വിശദീകരണം നൽകിയേക്കും എന്നാണ് റിപ്പോർട്ട്


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഡിസി ബുക്ക്സ് ഫെസിലിറ്റേറ്റർ മാത്രം'; ആത്മകഥാ വിവാദത്തിൽ ആദ്യ പ്രതികരണവുമായി ഡിസി ബുക്ക്സ്


യോഗത്തിൽ പങ്കെടുക്കാൻ രാവിലെ തന്നെ ഇപി തിരുവനന്തപുരത്ത് എത്തും.  ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തു നിന്നും മാറ്റിയ ശേഷം ആദ്യമായിട്ടാണ് ഇപി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കാൻ തലസ്ഥാനത്ത് എത്തുന്നത്. 


ആത്മകഥാ വിവാദം പ്രതിപക്ഷം ആയുധമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ വിഷയം സെക്രട്ടറിയേറ്റ് വിശദമായി ചര്‍ച്ചചെയ്യുമെന്നാണ് റിപ്പോർട്ട്.  റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തന്റെ ഭാഗം ഇപി പാര്‍ട്ടിക്ക് മുന്നില്‍ വിശദീകരിക്കും. ഒളിച്ചുവെയ്ക്കാന്‍ ഒന്നുമില്ലെന്ന നിലപാട് ഇപി സെക്രട്ടറിയേറ്റില്‍ വ്യക്തമാക്കും. അന്വേഷണം വേണം എന്ന് തന്നെയാണ് നിലപാടെന്നും ഇപി സെക്രട്ടറിയേറ്റിനെ അറിയിക്കും.


Also Read: മണിക്കൂറുകൾക്കുള്ളിൽ പവർഫുൾ ഗജകേസരിയോഗം; ഇവർക്ക് ലഭിക്കും ആഡംബര ജീവിതം ഒപ്പം നേട്ടങ്ങളും!


ആത്മകഥാ ഉള്ളടക്കം ഇപി ഇതിനകം പരസ്യമായി തള്ളിയിട്ടുണ്ടെങ്കിലും സിപിഎം നേതൃത്വം ഇക്കാര്യം മുഖവിലയ്ക്ക് എടുത്തിട്ടില്ല എന്നാണ് റിപ്പോർട്ട്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിർണ്ണായക സമയത്ത് വിവാദം കത്തിപ്പടരാനിടയായ സാഹചര്യവും പാർട്ടി വിശദമായി ഇന്ന് പരിശോധിക്കും. ഇപിക്കെതിരായ നടപടിയോ ഇപിയെ തള്ളിപ്പറയുന്ന നിലപാടോ പാർട്ടി നേതൃത്വം തൽക്കാലം സ്വീകരിക്കാനിടയില്ല എന്നാണ് റിപ്പോർട്ട്.


ഇതിനിടയിൽ ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് ഡിസി ബുക്സ് സിഇഒ രവി ഡിസി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിലപാട് സമൂഹ മാധ്യമത്തിലൂടെയാണ് അദ്ദേഹം വ്യക്തമാക്കിയത്. ഫെസിലിറ്റേറ്റർ മാത്രമാണ് ഡിസി ബുക്സ്. പൊതുരംഗത്ത് നിൽക്കുന്നവരെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.


Also Read: മേട രാശിക്കാർക്ക് പ്രശ്നങ്ങളിൽ നിന്നും ആശ്വാസം, കന്നി രാശിക്കാർക്ക് വെല്ലുവിളികൾ ഏറും, അറിയാം ഇന്നത്തെ രാശിഫലം!


ഉപതെരഞ്ഞെടുപ്പ് ദിനത്തിൽ പുറത്തുവന്ന ആത്മകഥാ വിവാദം സിപിഎമ്മിനെയും സർക്കാരിനെയും ഒരുപോലെ  വെട്ടിലാക്കിയിരിക്കുകയാണ്. ‌എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്നും മാറ്റിയതിലെ പ്രയാസം പാർട്ടി മനസ്സിലാക്കിയില്ലെന്നാണ് പുറത്തുവന്ന ആത്മകഥയുടെ ഭാഗങ്ങളിലെ വിമർശനം.  മറ്റൊരു വിമർശനം രണ്ടാം പിണറായി സർക്കാർ ദുർബ്ബലമാണെന്നാണ്. പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി പി സരിൻ വയ്യാവേലിയാകുമെന്നും പരാമർശിച്ചിട്ടുണ്ട്. എന്നാൽ പുറത്തുവന്ന ആത്മകഥയിലെ ഭാഗങ്ങൾ തൻറേതല്ലെന്നും നിയമ നടപടി സ്വീകരിക്കുമെന്നും ഇപി വ്യക്തമാക്കിയിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.