പാലക്കാട്: ഡിസിസി പട്ടിക വന്നതും കോൺഗ്രസ്സിലുണ്ടായ പൊട്ടിത്തെറിയിൽ പാലക്കാടും താമസിക്കാതെ ചേരും. തനിക്ക് അർഹമായ പരിഗണന തന്നില്ലെന്ന പരസ്യ നിലപാടുമായി മുതിർന്ന  നേതാവ് എ.വി ഗോപിനാഥ് രംഗത്ത് വന്നതോടെ കാര്യങ്ങൾ ഏതാണ്ട് കൈവിട്ട അവസ്ഥയാണ് ജില്ലയിൽ. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് തന്നെ വാളും പരിചയുമായി പയറ്റാനിറങ്ങിയ ഗോപിനാഥിനെ ഏറെ പണിപെട്ടാണ് അന്ന് കോൺഗ്രസ്സ് നേതൃത്വം സമാധാനിപ്പിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തവണയും പ്രശ്നം രൂക്ഷമായാൽ കാര്യമായി ഒന്നും തന്നെ നേതൃത്വത്തിന് പാലക്കാട് ചെയ്യാനില്ല.  കോൺ​ഗ്രസ്സിലെ ആദ്യ പൊട്ടിത്തെറി പാലക്കാട് നിന്നായിരിക്കും എന്ന് പോസ്റ്റിട്ട എ.കെ ബാലൻ പറഞ്ഞതും. ​ഗോപിനാഥ് പറയാതെ പറയുന്നതും സി.പി.എം പ്രവേശനം തന്നെയായിരിക്കുമെന്നും സൂചനയുണ്ട്. ഇന്നത്തെ വാർത്താ സമ്മേളനത്തിൽ അദ്ദേഹം എല്ലാം വ്യക്തമാക്കിയേക്കും.


ALSO READ : Dcc President List: കോൺഗ്രസ്സിൽ അടി കനക്കുന്നു, വീണ്ടുമൊരു പോസ്റ്റർ- ഇത്തവണ പാലോട് രവിക്കെതിരെ


നിലവിൽ എ.വി ​ഗോപിനാഥിന്റെ തട്ടകമായ പെരിങ്ങോട്ടു കുറിശ്ശി ​ഗ്രാമപഞ്ചായത്ത് ഭരിക്കുന്നത് കോൺ​ഗ്രസ്സാണ്. ഇവിടുത്തെ 11 ഒാളം അം​ഗങ്ങളും അദ്ദേഹത്തിന് അനുകൂലമാണ്. ഡി.സി.സിയിലേക്ക് പരി​ഗണിക്കേണ്ടിയിരുന്നത് എ.വി ​ഗോപിനാഥിനെ തന്നെയായിരുന്നു എന്നതിൽ അവിടെ ആ‍ക്കും സംശയമില്ലെന്നതാണ് വസ്തുത.


നിലവിലെ സാഹചര്യത്തിൽ കെ.പി.സി.സിയോ ഹൈക്കമാൻഡോ ​ഗോപിനാഥിന് വഴങ്ങാനുള്ള സാധ്യത കുറവാണ്. 11 അം​ഗങ്ങൾ പെരിങ്ങോട്ട് കുറിശ്ശിയിൽ എ.വി ​ഗോപിനാഥിനോട് ഐക്യദാ‍‍ർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവ‍‍ർ രാജി സന്നദ്ധതയും പറയുന്നുണ്ട്. അസാധാരണമായി അത്തരത്തിലൊരു രാജി ഉണ്ടായാൽ 42 വർഷമായി കോൺ​ഗ്രസ്സ് ഭരിക്കുന്ന പെരിങ്ങോട്ട് കുറിശ്ശി കോൺ​ഗ്രസ്സിന് കൈമോശം വരും.


ALSO READ : Dcc President List: പ്രശ്നം പ്രായമായവരോ? ഹൈക്കമാൻഡിൽ സമ്മർദ്ദം, പുതിയ പേരുകൾ ഡി.സി.സി പട്ടികയിലേക്ക്?


സ്ഥാനാ‍ർഥിയാക്കിയില്ല,ഇപ്പോ ഡി.സിസിയിലും തള്ളി


നിയമസഭാ തിരഞ്ഞെടുപ്പിൽ കൊടുക്കാതിരുന്ന പരി​ഗണന ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് മാറ്റിവെച്ചതായിരുന്നുവെന്നാണ് ​ഗോപിനാഥിനോട് മുതിർന്ന കോൺ​ഗ്രസ്സ് നേതാക്കൾ പറഞ്ഞിരുന്നത്. എ.കെ ആന്റണിയും,കെ.സുധാകരനും നേരിട്ടെത്തിയാണ് അന്ന് അദ്ദേഹത്തോട് സംസാരിച്ചത്. ഇനിയും തള്ളിയാൽ പാ‍ർട്ടിയെ തന്നെ അദ്ദേഹം തള്ളി പറഞ്ഞെന്നിരിക്കും എന്ന് അണികൾ തന്നെ പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.