തിരുവനന്തപുരം: ഡി.സി.സി പ്രസിഡൻറ് പാലോട് രവിക്കെതിരെ ഡിസിസി ഒാഫീസിന് മുന്നിൽ പോസ്റ്റർ. രവി ബി.ജെ.പി അനുഭാവി ആണെന്നും സാധ്യതാ പട്ടികയിൽ നിന്നും രവിയെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പോസ്റ്റർ. നേരത്തെ രവിക്കെതിരെ നെടുമങ്ങാട് മണ്ഡലത്തിലെ കോൺഗ്രസ്സ് സ്ഥാനാർഥി പി.എസ് പ്രശാന്ത് പരസ്യമായി രംഗത്ത് വന്നിരുന്നു.
തന്നെ കാലു വാരി തോൽപ്പിച്ചത് രവിയെന്നായിരുന്നു ആരോപണം. ഔദ്യോഗിക സ്ഥാനാർത്ഥികളെ തോൽപ്പിച്ചതാണോ പാലോട് രവിയുടെ യോഗ്യതയെന്നും പോസ്റ്ററിൽ വ്യക്തമായി ചോദിക്കുന്നുണ്ട്.നേരത്തെ കോൺഗ്രസ്സിൻറെ തോൽവി പഠിക്കാൻ നിയോഗിച്ച കമ്മീഷന് മുന്നിലും പ്രശാന്ത് രവിക്കെതിരെ നിലപാട് വ്യക്തമാക്കിയിരുന്നു.
പുതിയ ഡി.സി.സി അധ്യക്ഷൻമാരെ തീരുമാനിച്ചതോടെ ഗ്രൂപ്പകൾ തമ്മിൽ കോൺഗ്രസ്സിൽ നേരിട്ടാണ് കലഹിക്കുന്നത്. എ,ഐ ഗ്രൂപ്പുകളുടെ സമ്മർദ്ദത്തിന് വഴങ്ങാതെയുള്ള തിരഞ്ഞെടുപ്പ് ആയതിനാൽ തന്നെ വളരെ വലിയ അമർഷം മുതിർന്ന നേതാക്കളുടെ ഇടയിൽ പോലും ഉണ്ട്.
ALSO READ:Dcc Kerala: വിവാദ ചൂടുകൾക്കിടയിൽ ഡി.സി.സിക്ക് പുത്തൻ അധ്യക്ഷൻമാർ, ഇന്നറിയാം പേരുകൾ
പാലോട് രവിയെ പ്രസിഡൻറാക്കുന്നതിൽ താരിഖ് അൻവറിന് പി.എസ് പ്രശാന്ത് രേഖാ മൂലം പരാതി കൊടുത്തിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ,ഉമ്മൻ ചാണ്ടി, ശശിതരൂർ എന്നിവർക്കെതിരെയും പലയിടത്തും പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. വെള്ളിയാഴ്ട ഉണ്ടാവുമെന്ന് വിലയിരുത്തിയെങ്കിലും ഇതുവരെയും ഡി.സി.സി അധ്യക്ഷൻമാരെ ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ALSO READ: Covid 19: വീടുകളിൽ രോഗവ്യാപനം വർധിക്കുന്നു: ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്
ദളിത് വനിതാ പ്രാതിനിധ്യമില്ലാതെയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. നിലവിൽ സോണിയ ഗാന്ധിക്ക് പട്ടിക കൈമാറിയിട്ടുണ്ട്. ശനിയാഴ്ചയെങ്കിലും പട്ടിക പ്രസിദ്ധികരിക്കുമെന്നാണ് വിശ്വസിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...