തിരുവനന്തപുരം: കേരളത്തില്‍ കൊറോണ വ്യാപനം കൂടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി ആരോഗ്യ വിദഗ്തര്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജനിതകമാറ്റം സംഭവിച്ച അതിതീവ്ര വൈറസിന്‍റെ ആക്രമണം ഉണ്ടായേക്കാമെന്നും കൂടുതല്‍ പഠനങ്ങള്‍ വേണമെന്നും വിദഗ്തര്‍ അറിയിച്ചു. കേരളത്തില്‍ മഴ ആരംഭിച്ചതും രോഗ വ്യാപനം കൂടാന്‍ കാരണമായേക്കാം. അന്തരീക്ഷ ഊഷ്മാവ് കുറയുന്നത് കൊറോണ പടരാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. 


അന്ന് വിവാഹം വാര്‍ത്തയായി, ഇന്ന് മരണവും; രാജകുമാരിയ്ക്ക് വിട 


കൊറോണയുടെ ചെറിയ ലക്ഷണങ്ങള്‍ ഉള്ളവരെ പോലും പരിശോധനയ്ക്ക് വിധേയരാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ചെന്നൈയില്‍ നിന്നും വയനാട്ടില്‍ എത്തിയ ഒരാളില്‍ നിന്നും രോഗം പകര്‍ന്നത് 15 പേരിലേക്കാണ്. മുംബൈയില്‍ നിന്ന് കാസര്‍ഗോഡ്‌ എത്തിയ ഒരാളില്‍ നിന്നും അഞ്ചു പേരിലേക്കും  രോഗം പകര്‍ന്നു. 


വൈറസിന് ജനിതക മാറ്റം സംഭവിച്ചതിനാലാകാം ഇതെന്നാണ് സൂചന. കൊറോണ പരിശോധനയില്‍ ദേശീയ ശരാശരിയെക്കാള്‍ പിന്നിലാണ് കേരളമെന്നും മെയ്‌ ആദ്യം രോഗികളുടെ എണ്ണം കുറഞ്ഞത് ചെറിയ ലക്ഷണങ്ങള്‍ ഉള്ളവരുടെ പരിശോധന ഒഴിവാക്കിയതിനാലാണെന്നും വിദഗ്തര്‍ വിലയിരുത്തുന്നു. 


ലോറികള്‍ കൂട്ടിയിടിച്ച് അപകടം; 24 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു 


എന്നാല്‍, മറ്റ് സംസ്ഥാങ്ങളിലെ റെഡ്സോണുകളില്‍നിന്നും കൂടുതല്‍ പേരാണ് കേരളത്തിലേക്ക് എത്തുന്നത്. രോഗബാധിതരുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാത്ത ഇടുക്കിയില്‍ ബേക്കറിയുടമയ്ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതോടെ, സമൂഹത്തില്‍ അറിയപ്പെടാത്ത രോഗബാധിതര്‍ ഉണ്ടെന്ന കാര്യത്തിലും വ്യക്തത ലഭിച്ചു. 


പാലക്കാട്, കാസര്‍ഗോഡ്‌, ഇടുക്കി ജില്ലകളില്‍ കൊറോണ വ്യാപനം കൂടാനുള്ള സാധ്യത ഏറെയാണ്‌.  അതുക്കൊണ്ട് തന്നെ ചെറിയ രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ പരിശോധന നടത്തണ൦.