ഒരേ വീട്ടിലേക്ക് പുരസ്കാരമെത്തുന്നത് രണ്ടാം തവണ; കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്ക്കാരം 2022 അനഘ ജെ കോലത്തിന്
വലവൂർ കോലത്ത് തറവാട്ടിലേക്ക് അവാർഡുകൾ എത്തുന്നത് ആദ്യമൊന്നുമല്ലെങ്കിലും ഇത്തവണത്തെ അംഗീകാരത്തിന് മാറ്റു കൂടുതലാണ്. കോലത്തെ അക്ഷരത്തറവാട്ടിൽ രണ്ടാം തവണയാണ് കേന്ദ്ര പുരസ്ക്കാരം ലഭിക്കുന്നത്. 2015 ല്‍ അനഘയുടെ വല്യച്ഛന്‍ അക്ഷരശ്ലോകാചാര്യന്‍ കെ.എന്‍. വിശ്വന്‍നാഥന്‍ നായരുടെ മകള്‍ ആര്യാംബികയ്ക്കും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു.
കോട്ടയം: 2022 ലെ 'യുവ' പുരസ്ക്കാരം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് കോട്ടയം വലവൂർ കോലത്ത് തറവാട്. സാഹിത്യകാരിയായ അനഘ ജെ കോലത്താണ് കേന്ദ്ര സാഹിത്യ അക്കാഡമിയുടെ യുവ പുരസ്ക്കാരം 2022 ന് അർഹയായത്. മെഴുകുതിരിക്ക് സ്വന്തം തീപ്പെട്ടി എന്ന കവിതാ സമാഹരത്തിനാണ് അംഗീകാരം ലഭിച്ചത്.
വലവൂർ കോലത്ത് തറവാട്ടിലേക്ക് അവാർഡുകൾ എത്തുന്നത് ആദ്യമൊന്നുമല്ലെങ്കിലും ഇത്തവണത്തെ അംഗീകാരത്തിന് മാറ്റു കൂടുതലാണ്. കോലത്തെ അക്ഷരത്തറവാട്ടിൽ രണ്ടാം തവണയാണ് കേന്ദ്ര പുരസ്ക്കാരം ലഭിക്കുന്നത്. 2015 ല്‍ അനഘയുടെ വല്യച്ഛന്‍ അക്ഷരശ്ലോകാചാര്യന്‍ കെ.എന്‍. വിശ്വന്‍നാഥന്‍ നായരുടെ മകള്‍ ആര്യാംബികയ്ക്കും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു.
Read Also: സിപിഎം ഓഫീസിന് നേരെ ആക്രമണം; പിന്നിൽ ആർഎസ്എസ് എന്ന് ആരോപണം
ഇന്ന് കേന്ദ്ര സാഹിത്യ അക്കാഡമിയുടെ യുവ പുരസ്ക്കാരം 2022 ഇളമുറ സാഹിത്യകാരിയായ അനഘയിലൂടെ വീണ്ടും കോലത്ത് വീട്ടിലെത്തിയിരിക്കുകയാണ്. മെഴുകു തിരിക്ക് സ്വന്തം തീപ്പെട്ടി എന്ന കവിതാ സമാഹാരത്തിനാണ് പുരസ്ക്കാരം ലഭിച്ചത്. മഴക്കൊപ്പം, താക്കീത്, ഭൂമി മുട്ട, ഒരു കവിയുടെ അന്ത്യം തുടങ്ങി 39 കവിതകളുടെ സമാഹാരമാണ് മെഴുക് തിരിക്ക് സ്വന്തം തീപ്പെട്ടി.
ഡിസി ബുക്സാണ് കവിത സമാഹാരം പ്രസിദ്ധീകരിച്ചത്. അവാർഡ് ലഭിച്ചതിൽ സന്തോഷവതിയാണെന്ന് അനഘ പ്രതികരിച്ചു. കുടുംബാംഗങ്ങളുടെയും ഗുരുക്കൻമാരുടെയും പിന്തുണയും പ്രോൽസാഹനവുമാണ് അംഗീകാരങ്ങൾക്ക് തന്നെ പ്രാപ്തയാക്കിയതെന്നും അനഘ പറഞ്ഞു.
Read Also: സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തെന്ന കേസിൽ അർജുൻ ആയങ്കി അറസ്റ്റിൽ
മലയാളം ഇംഗ്ലിഷ് ഭാഷകളിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുള്ള അനഘ പദ്യ, ഗദ്യ രൂപത്തിലുള്ള കവിതകൾക്ക് പുറമെ കഥയും, ലേഖനങ്ങളും രചിക്കാറുണ്ട്. കൃതികൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടാം ക്ലാസ് മുതൽ കവിതകൾ രചിച്ച് തുടങ്ങിയ അനഘ പ്ലസ്ടു വരെയുള്ള പഠന കാലത്ത് രചിച്ച കവിതകളുടെ സമാഹാരം ഞാനറിഞ്ഞ കടൽ എന്ന പേരിൽ പ്രസിദ്ധീകരിച്ചിരുന്നു.
2019 ൽ ഒഎൻവി യുവസാഹിത്യ പുരസ്ക്കാരം, പുനലൂർ ബാലൻ അവാർഡ് ,സഹകാര്യം ചെറുകഥ അവാർഡ്, തുടങ്ങി നിരവധി അംഗീകാരങ്ങൾ ചെറുപ്രായത്തിൽ തന്നെ അനഘയെ തേടി എത്തിയിട്ടുണ്ട്. അച്ഛൻ ജയചന്ദ്രൻ ,അമ്മ ടിജി ശ്യാമളാദേവി, സഹോദരങ്ങളായ അഞ്ചന, അർച്ചന എന്നിവരും പൂർണ്ണ പിന്തുണയുമായി അനഘക്കൊപ്പമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...