പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന്റെ ആവേശക്കാഴ്ചയായ കുടമാറ്റത്തിന് സാക്ഷിയായി ജനസാഗരം. വ്യത്യസ്ത രൂപത്തിലും ഭാവത്തിലും നിറത്തിലുള്ള കുടകൾ പൂരപ്രേമികൾക്ക് നയന മനോഹര കാഴ്ചയൊരുക്കി. അയോധ്യ രാമക്ഷേത്രം, രാംലല്ല,ഐഎസ്ആർഒ ഉൾപ്പെടെ കുടമാറ്റത്തിൽ ഇടം പിടിച്ചു. ഒന്നിനൊന്ന് മെച്ചപ്പെട്ട കുടകളാണ് ഇരു വിഭാഗവും വാനിലുയർത്തിയത്. പലനിറത്തിലും പല രൂപത്തിലുമുളള മികവാര്‍ന്ന കുടകള്‍ നിവര്‍ത്തി മത്സരിച്ചുള്ള കുടമാറ്റം ആസ്വദിക്കാന്‍ പതിനായിരങ്ങളാണ് എത്തിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സൂര്യാസ്തമയത്തോടെ എല്‍ഇഡി കുടകളും പ്രത്യേക കുടകളും രംഗപ്രവേശം ചെയ്തു. ആർപ്പു വിളികളോടെയാണ് പൂര പ്രേമികൾ വരവേറ്റത്. അയോധ്യ ക്ഷേത്രം ആലേഖനം ചെയ്ത വർണ്ണ കുടകൾ ശ്രദ്ധയാകർഷിച്ചു. ശ്രീരാമന്റേയും ശിവന്റേയും വിഗ്രഹ രൂപങ്ങളും ആനപ്പുറത്ത് ഉയർന്നു പൊങ്ങി. തിരുവമ്പാടി വിഭാഗമാണ് അയോദ്ധ്യയടമുള്ള കുടകൾ ഉയർത്തിയത്.


ALSO READ: പക്ഷിപ്പനി മനുഷ്യരെ ബാധിക്കുമോ...? ഈ മുൻകരുതലുകളും നിർദ്ദേശങ്ങളും ശ്രദ്ധിക്കൂ


ഇരുവിഭാഗങ്ങളും രസകരമായ മത്സരം തന്നെയാണ് കാഴ്ചവെച്ചത്. എങ്കിലും കുടമാറ്റം അവസാനിച്ചപ്പോൾ വ്യത്യസ്തകൾ പരീക്ഷിക്കുന്നതിൽ ഒരു പടി മുന്നിൽ തിരുവമ്പാടി വിഭാഗമായയിരുന്നുവെന്നു പറയം. പൂരപ്രേമികളുടെ ആവേശമാണ് കുടമാറ്റം. ഈ വർഷത്തെ കുടമാറ്റം ഗംഭീരമായി പര്യവസാനിച്ചു. ഇനി വെടിക്കെട്ടിനായുള്ള കാത്തിരിപ്പിലാണ് പൂരപ്രേമികൾ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.