പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്കായുള്ള ഇടത്താവളങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ തീർത്ഥാടകർ വലയുന്നു. വടശേരിക്കരയിലെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്‍റെ ടോയ്ലറ്റ് സമുച്ചയവും മുറികളും ഉപയോഗ ശൂന്യം. തീർത്ഥാടന പാതകളിലെ ഇടത്താവളങ്ങളോട് അധികൃതരുടെ അവഗണന.


COMMERCIAL BREAK
SCROLL TO CONTINUE READING

ശബരിമല തീർത്ഥാടന പാതകളിൽ അയ്യപ്പ ഭക്തർ ദുരിതത്തിലാണ്. മിക്ക ഇടത്താവളങ്ങളിലും ജലക്ഷാമവും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെയും അയ്യപ്പന്മാർ കഷ്ടപ്പെടുകയാണ്. ദിനംപ്രതി നൂറു കണക്കിന് തീർത്ഥാടകർ വിശ്രമിക്കുന്ന വടശേരിക്കരയിലെ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നിയന്ത്രണത്തിലുള്ള കെട്ടിട സമുച്ചയം ഇനിയും തുറന്ന് നൽകിയിട്ടില്ല. 

Read Also: പോലീസിനും എക്സൈസിനുമായി 130 പുത്തൻ ബൊലേറോ; ചിലവാക്കുന്നത് രണ്ട് കോടിക്കും മേലെ


കാടുമൂടിയ പ്രദേശത്ത് ഇഴജന്തുക്കളുടെ ശല്യവും ഏറെയാണ്. 2001 ലാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഡോർ മെറ്ററി ഉൾപ്പെടെ കല്ലാറിന്റെ തീരത്ത് പണി കഴിപ്പിച്ചത്. പഞ്ചായത്തിനാണ് ഇതിന്റെ നടത്തിപ്പ് ചുമതല. എന്നാൽ സാമ്പത്തിക പ്രതിസന്ധിയിൽ തീർത്ഥാടകർക്കായി മുറികൾ നന്നാക്കി നൽകുവാൻ പഞ്ചായത്ത് തയ്യാറായില്ല. 


2018 ലെ മഹാപ്രളയത്തിൽ തകർന്ന വിശ്രമകേന്ദ്രത്തിന്റെ കേടുപാടുകൾ ഇതുവരെ പരിഹരിച്ചിട്ടില്ല. ഇവിടെ എത്തുന്ന തീർത്ഥാടകർ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ സ്വകാര്യ ലോഡ്ജുകളെ ആശ്രയിക്കുകയാണ്. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താൻ അധികൃതരുടെ ശക്തമായ ഇടപെടൽ വേണമന്നാണ് ഭക്തരുടെ ആവശ്യം. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.