N Abdul Rasheed: എൻ.അബ്ദുൾ റഷീദിനെ ഐപിഎസ് പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കങ്ങൾക്ക് തിരിച്ചടി
N. Abdul Rasheed: അബ്ദുൾ റഷീദിൻെറ ക്രിമിനൽ പശ്ചാത്തലം വെളിപ്പെടുത്തി നിരവധി പരാതികൾ ലഭിച്ചതോടെ ഫയലിൽ ഒപ്പ് വയക്കാതെ യു പി എസ് സി ചെയർമാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പരിഗണനയ്ക്ക് അയച്ചു.
തിരുവനന്തപുരം: മാധ്യമ പ്രവർത്തകനായ ഉണ്ണിത്താനെ വധിക്കാൻ ശ്രമിച്ചക്കേസിൽ പ്രതിയായ മുൻ ക്രൈംബ്രാഞ്ച് എസ്‌പി എൻ.അബ്ദുൾ റഷീദിനെ ഐപിഎസ് പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കങ്ങൾക്ക് തിരിച്ചടി. അബ്ദുൾ റഷീദിൻെറ ക്രിമിനൽ പശ്ചാത്തലം വെളിപ്പെടുത്തി നിരവധി പരാതികൾ ലഭിച്ചതോടെ ഫയലിൽ ഒപ്പ് വയക്കാതെ യു പി എസ് സി ചെയർമാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പരിഗണനയ്ക്ക് അയച്ചു.
അന്തിമ വിജ്ഞാപനത്തിൽ തീരുമാനം എടുക്കേണ്ട കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുന്നിൽ അബ്ദുൾ റഷീദിനായി ചരടുവലിക്കുന്നത് മുൻ ഡിജിപിയും ഹോം സെക്രട്ടറിയുമാണെന്നാണ് ആക്ഷേപങ്ങൾ ഉയരുന്നത്. അബ്ദുൾ റഷീദിനെ ഐഎഎസ് പരിഗണനാ പട്ടികയിൽ സംസ്ഥാന സർക്കാർ ഉൾപ്പെടുത്തിയത് വിവാദമായതിന് പിന്നാലെ നിരവധി പരാതികളും യു പി എസ് സി ചെയർമാന് ലഭിച്ചിരുന്നു. ഹൈക്കോടതി വിധിയെ തുടർന്ന് തർക്കത്തിലായ സെലക്ഷൻ ലിസ്റ്റ് കൂടിയാണിത്. ഇതോടെ ഫയലിൽ ഒപ്പുവയ്ക്കാൻ യു പി എസ് സി ചെയർമാൻ മടിച്ചു. ഒടുവിൽ അന്തിമ വിജ്ഞാപനത്തിൽ തീരുമാനം എടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയ്ക്കായി ഫയൽ കൈമാറി.
ALSO READ: Kerala Police Reshuffle: പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി; മനോജ് എബ്രഹാം വിജിലൻസ് മേധാവി
ഒരു ക്രിമിനൽ പശ്ചാത്തലമുള്ള ഓഫീസറിനെ ഐപിഎസ് ലിസ്റ്റിൽ തള്ളി കയറ്റാനുള്ള കളിയുടെ ഫലമായി അർഹതയുള്ള മറ്റ് 22 പേരാണ് ഇപ്പോൾ പ്രതിസന്ധിയിൽ ആയിരിക്കുന്നത്. ജുൺ 27ന് യു പി എസ് സി ഡയറക്ടർ ബോർഡ് കൂടിയാണ് 23 പേരുടെ പട്ടിക തയ്യാറാക്കിയത്. ഇതേ ബാച്ചിലെ ബാസ്റ്റിൻ സാബുവിന് ഈ ലിസ്റ്റിൽ ഉൾപ്പെടുത്തി ഐപിഎസ് കൊടുക്കണമെന്ന് കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവുമുണ്ട്. അതേസമയം, അന്തിമ വിജ്ഞാപനത്തിൽ തീരുമാനം എടുക്കേണ്ടത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്. കേന്ദ്ര ആഭ്യന്ത്രര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഐഎഎസ് നേടി എടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ എൻ അബ്ദുല്‍ റഷീദ് നടത്തികൊണ്ടിക്കുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. ഇതിനായി സംസ്ഥാനത്തെ മുൻ ഡിജിപിയും ഹോം സെക്രട്ടറിയും ചരടുവലികൾ നടത്തുന്നുണ്ടെന്നും ആക്ഷേപമുയരുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...