Kerala Police Reshuffle: പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി; മനോജ് എബ്രഹാം വിജിലൻസ് മേധാവി

 Kerala Police Reshuffle: സംസ്ഥാന പൊലീസില്‍ വന്‍ അഴിച്ചുപണി. ഹെഡ് ക്വാർട്ടേഴ്സ് എഡിജിപി മനോജ് എബ്രഹാമിനെ വിജിലന്‍സ് മേധാവിയായി നിയമിച്ചു.  അഡീഷണല്‍ ഡയറക്ടര്‍ സ്ഥാനത്തു നിന്നാണ് മനോജ് എബ്രഹാമിനെ വിജിലന്‍സ് എഡിജിപിയായി നിയമിച്ചത്.  

Written by - Zee Malayalam News Desk | Last Updated : Jul 9, 2022, 07:33 AM IST
  • സംസ്ഥാന പൊലീസില്‍ വന്‍ അഴിച്ചുപണി
  • ഹെഡ് ക്വാർട്ടേഴ്സ് എഡിജിപി മനോജ് എബ്രഹാമിനെ വിജിലന്‍സ് മേധാവിയായി നിയമിച്ചു
  • കെ. പത്മകുമാറിനെ പൊലീസ് ആസ്ഥാനത്തെ പുതിയ എഡിജിപിയായി നിയമിച്ചു.
Kerala Police Reshuffle: പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി; മനോജ് എബ്രഹാം വിജിലൻസ് മേധാവി

തിരുവനന്തപുരം: Kerala Police Reshuffle: സംസ്ഥാന പൊലീസില്‍ വന്‍ അഴിച്ചുപണി. ഹെഡ് ക്വാർട്ടേഴ്സ് എഡിജിപി മനോജ് എബ്രഹാമിനെ വിജിലന്‍സ് മേധാവിയായി നിയമിച്ചു.  അഡീഷണല്‍ ഡയറക്ടര്‍ സ്ഥാനത്തു നിന്നാണ് മനോജ് എബ്രഹാമിനെ വിജിലന്‍സ് എഡിജിപിയായി നിയമിച്ചത്.  പകരം കെ. പത്മകുമാറിനെ പൊലീസ് ആസ്ഥാനത്തെ പുതിയ എഡിജിപിയായി നിയമിച്ചു. 

സ്വർണ്ണക്കടത്ത് കേസിൽ വിവാദത്തിലായി വിജിലൻസ് ഡയറക്‌ടർ പോസ്റ്റിൽ നിന്നും മാറ്റിയ ആര്‍ അജിത് കുമാറിനെ പൊലീസ് ബറ്റാലിയന്റെ എഡിജിപിയായി നിയമിച്ചിട്ടുണ്ട്. സ്വർണ്ണക്കടത്ത് കേസിൽ സർക്കാരിന്റെ ഇടനിലക്കാരനായി പ്രവർത്തിച്ചെന്ന സ്വപ്നയുടെ ആരോപണത്തെ തുടർന്നായിരുന്നു അജിത്തിനെ വിജിലൻസ് ഡയറക്‌ടർ സ്ഥാനത്തുനിന്നും മാറ്റിയത്. സംസ്ഥാന ക്രൈം റെക്കോർഡ് ബ്യൂറോ എഡിജിപി യോഗേഷ് ഗുപ്തയെ ബീവറേജസ് കോർപറേഷൻ മാനേജിംഗ് ഡയറക്‌ടറായി നിയമിച്ചു. 

Also Read: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട് 

ഉത്തരമേഖലാ ഐജിയായി ഡെപ്യൂട്ടേഷന്‍ കഴിഞ്ഞെത്തിയ ടി വിക്രമിന് ചുമതല നല്‍കി. എഡിജിപി യോഗേഷ് ഗുപ്തയെ ബെവ്‌കോ എം ഡിയായി നിയമിച്ചു. ഐജി അശോക് യാദവിനാണ് സെക്യൂരിറ്റി ഐജിയുടെ ചുമതല. ഇത് കൂടാതെ റൂറല്‍ എസ്പിമാര്‍ക്കും സ്ഥലംമാറ്റമുണ്ട്. കോഴിക്കോട് റൂറല്‍ എസ്പി ശ്രീനിവാസനെ ഇന്റലിജന്‍സ് വിഭാഗത്തിലേക്കും എറണാകുളം റൂറല്‍ എസ്പി കാര്‍ത്തികിനെ കോട്ടയത്തേക്കും മാറ്റി നിയമിച്ചിട്ടുണ്ട്. വിവേക് കുമാറാണ് പുതിയ എറണാകുളം റൂറല്‍ എസ്പി. കറുപ്പസ്വാമി കോഴിക്കോട് റൂറല്‍ എസ്പിയാകും. വയനാട് എസ്പിയായി ആര്‍ ആനന്ദിനേയും കുര്യാക്കോസിനെ ഇടുക്കി എസ്പിയായും നിയമിച്ചു. 

കോട്ടയം എസ്പി ശില്‍പ്പയെ വനിത ബറ്റാലിയനിലേക്ക് നിയമിച്ചു. ഒപ്പം കൊല്ലം കമ്മീഷണര്‍ നാരായണന്‍ പൊലീസ് ആസ്ഥാനത്തേക്ക് മാറുന്ന ഒഴിവില്‍ മെറിന്‍ ജോസഫിന് ചുമതല നല്‍കി. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News