ഇത്തവണയും പെരുന്നാൾ എത്തുന്നത് കൊവിഡ് മഹാമാരിക്കിടയിലാണ്.  അതുകൊണ്ടുതന്നെ ഇത്തവണത്തെ പെരുന്നാള്‍ ചിലവ് ഇച്ചിരി പൊള്ളും. ആ രീതിയിലാണ് സാധനങ്ങളുടെ വില കുതിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തവണ കുതിച്ചിരിക്കുന്നത് കോഴിയിറച്ചിയുടേയും ബീഫിന്റേയും മീനിന്റേയും വിലയാണ്. പക്ഷെ ഇത് പെരുന്നാൾ (Bakrid) ആയതുകൊണ്ടല്ല വില കൂടിയതെന്നും പൊതുവെ കുറച്ചുനാളായി കോഴിയിറച്ചിക്ക് വില വർധിക്കുകയാണെന്നുമാണ് റിപ്പോർട്ട്.   


Also Read: Bakrid 2021 : ബക്രീദ് അവധി ജൂലൈ 21ലേക്ക് മാറ്റി, 20-ാം തിയതി പ്രവർത്തി ദിവസം


ഒരു കിലോ ചിക്കന്‍ ഇറച്ചി മാത്രമായി വാങ്ങുകയാണെങ്കില്‍ ഒരു കിലോ ബ്രോയ്‌ലര്‍ ചിക്കന് കോഴിക്കോട് നഗരത്തിലെ വില വില 230 രൂപയാണ്. എന്നാൽ ഇത് കഴിഞ്ഞ മാസം വെറും 150 രൂപ മാത്രമായിരുന്നു. വെറും ആഴ്ചകൾ കൊണ്ട് വർധിച്ചിരിക്കുന്നത് 80 രൂപയാണ്.  


ചിക്കന് മാത്രമല്ല ബീഫിന്റെ വിലയും കുതിക്കുകയാണ്.  ഒരു കിലോ ബീഫിന് 360 രൂപയാണ് ഇപ്പോള്‍ ഈടാക്കുന്നത്. നേരത്തെ 280 രൂപ ആയിരുന്നു.  അതുപോലെതന്നെ മീനിന്റെ വിലയിലും വർദ്ധനവ് ഉണ്ട്. മത്തി മുതൽ ആവോലി വരെ നല്ല വില വർധനവാണ് ഇപ്പോൾ ഉള്ളത്. 


Also Read: Kerala Unlock : സംസ്ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്‌ഡൗൺ ഇല്ല; പെരുന്നാൾ പ്രമാണിച്ചാണ് ഇളവുകൾ


ഒരു നേരിയ ആശ്വാസം എന്നുപറയുന്നത് മട്ടന്റെയും ഉണക്ക മീനിന്റെയും വിലയിൽ വർധനവില്ലയെന്നതാണ്.  ഇറച്ചിയുടെയും മീനിന്റെയും വില കൂടാൻ കാരണം കോഴിത്തീറ്റയുടെ വില വർധനവും, ട്രോളിംഗ് നിരോധനവുമാണെന്നാണ് റിപ്പോർട്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.