Thiruvananthapuram: സംസ്ഥാനത്ത് കോവിഡ്  (COVID-19) വ്യാപനത്തില്‍ കുറവ് വന്നതോടെ  ബാറുകൾ തുറക്കുന്നതിനെ കുറിച്ചുള്ള ആലോചനകള്‍ സജീവമാക്കി സര്‍ക്കാര്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഘട്ടം ഘട്ടമായി lock down ഇളവുകള്‍ നിലവില്‍ വന്നതോടെ  മറ്റ് സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നു പ്രവര്‍ത്തിച്ചതുപോലെ  കേരളത്തിലും  ആരംഭിക്കണമെന്ന  ആവശ്യം ബാറുടമകള്‍ നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. 


തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ വിജ്‍ഞാപനം അടുത്ത മാസം ആദ്യം വരുന്നതിന് മുന്‍പ് ബാറുകള്‍ തുറക്കണമെന്നാണ് എക്സൈസ് വകുപ്പിന്‍റെ ശുപാര്‍ശ. വിജ്ഞാപനം വന്നു കഴിഞ്ഞാൽ പിന്നെ ഡിസംബര്‍ അവസാനം മാത്രമേ ബാറുകള്‍ തുറക്കാന്‍ കഴിയൂ. എന്നാൽ ഈ വിഷയത്തില്‍ മുഖ്യമന്ത്രിയായിരിക്കും  അന്തിമ തീരുമാനമെടുക്കുക. 


ഒപ്പം ബാറുകള്‍ തുറക്കുമ്പോള്‍ പാലിക്കേണ്ട പ്രോട്ടോകാള്‍ എക്സൈസ് വകുപ്പ് തയ്യാറാക്കി കഴിഞ്ഞെന്നാണ് സൂചന.  
 ഒരു മേശക്കിരുവശവും അകലം പാലിച്ച്‌ രണ്ട് പേര്‍ക്ക് മാത്രമേ ഇരിക്കാന്‍ അനുവാദം ഉണ്ടാകു. ഭക്ഷണം പങ്ക് വച്ച്‌ കഴിക്കാന്‍ അനുവദിക്കില്ല. വെയ്റ്റര്‍മാര്‍ മാസ്കും കയ്യുറയും ധരിക്കണം. 


 ബാറുകള്‍ തുറക്കണമെന്ന ശുപാര്‍ശ നേരത്തെയും എക്സൈസ് വകുപ്പ് തയ്യാറാക്കി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. 
എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമായത് കൊണ്ട് ബാറുകള്‍ തുറക്കേണ്ടതില്ലെന്നായിരുന്നു അന്ന് മുഖ്യമന്ത്രി പറഞ്ഞത്. 


Also read: സംസ്ഥാനത്ത് പുതുതായി 8,790 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു


അടുത്ത മാസം ആദ്യത്തോടെ ബാറുകള്‍ തുറക്കാനാണ് സാധ്യത. നവംബര്‍ അഞ്ചാം തീയതിയോടെ തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനം ഉണ്ടാവാന്‍ സാധ്യതയുണ്ട്. അതിന് മുന്‍പ് ബാറുകള്‍ തുറക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍ എന്നാണ് സൂചനകള്‍...