Baselios Thomas Passed Away: യാക്കോബായ സഭാധ്യക്ഷൻ ശ്രഷ്ഠ കാതോലിക്കാ ബാവ കാലംചെയ്തു
Orthodox Sabha Chief: യാക്കോബായ സഭാ അധ്യക്ഷൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ കാലംചെയ്തു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിക്കെയായിരുന്നു അന്ത്യം. പ്രതിസന്ധി ഘട്ടത്തിൽ സഭയെ ചേർത്തുപിടിച്ച് നയിച്ച അധ്യക്ഷനായിരുന്നു ബസേലിയോസ് തോമസ് പ്രഥമൻ ബാവ.
1929 ജൂലൈ 22ന് പുത്തൻകുരിശ് വടയമ്പാടി ചെറുവിള്ളിൽ മത്തായി-കുഞ്ഞമ്മ ദമ്പതികളുടെ മകനായാണ് ജനനം. 1958 ഒക്ടോബർ 21ന് വൈദികനായി പട്ടം സ്വീകരിച്ചു. 1974ൽ മെത്രാപ്പൊലീത്തയായി. 1998 ഫെബ്രുവരി 22ന് സുന്നഹദോസ് പ്രസിഡന്റ് ആയി. 2000 ഡിസംബർ 27ന് പുത്തൻകുരിശ് പള്ളിയിൽ ചേർന്ന പ്രതിപുരുഷ യോഗം നിയുക്ത ശ്രേഷ്ഠ കാതോലിക്കയായി തിരഞ്ഞെടുത്തു. 2002 ജൂലൈ 26ന് ശ്രേഷ്ഠ കാതോലിക്കയായി അഭിഷിക്തനായി.
ബസേലിയോസ് പ്രഥമൻ കാതോലിക്കാ ബാവയുടെ ഭൌതിക ശരീരം കോതമംഗലം ചെറിയ പള്ളിയിൽ എത്തിക്കും. വെള്ളിയാഴ്ച പ്രാർഥനയ്ക്ക് ശേഷം സുന്നഹദോസ് ചേരും. പിന്നീട് ഭൌതികശരീരം കോതമംഗലം വലിയ പള്ളിയിലേക്ക് കൊണ്ടുപോകും. വെള്ളിയാഴ്ച വൈകിട്ട് നാല് മുതൽ ശനിയാഴ്ച വൈകിട്ട് മൂന്ന് വരെ പുത്തൻകുരിശ് പാത്രിയാർക്കീസ് സെൻററിൽ പൊതുദർശനമുണ്ടാകും. ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് കബറടക്ക ശുശ്രൂഷ നടക്കും. പുത്തൻകുരിശ് പള്ളിയിൽ ബാവ നിർദേശിച്ചിടത്ത് കബറടക്കം നടത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.