തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് കരടിയിറങ്ങിയതായി സംശയം. പ്രദേശത്ത് വീണ്ടും കരടിയിറങ്ങിയായി സംശയത്തെ തുടർന്ന് പ്രദേശവാസികൾ ഭീതിയിലാണ്. ജനവാസമേഖലയിലെ കിണറ്റിൽ അകപ്പെട്ട് കരടി ചത്ത് രണ്ടാഴ്ചയ്ക്കകം പ്രദേശത്ത് വീണ്ടും കരടി ഇറങ്ങിയതായാണ് സംശയം.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രദേശത്ത് കരടിയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ കണ്ടെത്തി. കഴിഞ്ഞ ദിവസം പ്രദേശത്തെ ഒരു വീട്ടിലെ 14 കോഴികളെ ചത്ത നിലയില്‍ കണ്ടെത്തിയരുന്നു. കോഴികളുടെ അസ്ഥി മാത്രമാണ് ലഭിച്ചത്. കോഴിക്കൂടിന് സമീപമായി വലിയ കാൽപാടുകൾ കണ്ടതാണ് കരടിയുടേതെന്ന് സംശയിക്കുന്നത്. പ്രദേശവാസികൾ ഭീതിയിലായതിനെ തുടർന്ന് വനംവകുപ്പ് പ്രദേശത്ത് ക്യാമറ സ്ഥാപിച്ചു.


പ്രദേശത്ത് വനംവകുപ്പ് പ്രത്യേക പരിശോധനയും നിരീക്ഷണവും ആരംഭിച്ചു. കരടിയുടേതെന്ന് സംശയിക്കുന്ന കാല്‍പാടുകളുടെ ചിത്രങ്ങള്‍ വിദ​ഗ്ധ പരിശോധനക്കായി പെരിയാര്‍ കടുവ സങ്കേതത്തിലെ ഓഫീസിലേക്ക് അയച്ചിട്ടുണ്ട്. പ്രദേശത്ത് കരടിയിറങ്ങിയതായി സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


ALSO READ: തെങ്കാശിയിൽ കരടിയുടെ ആക്രമണത്തില്‍ 3 പേര്‍ക്ക് പരിക്ക്


ആ കരടിക്ക് എന്ത് സംഭവിച്ചു? മണിക്കൂറുകൾക്കൊടുവിൽ


തിരുവനന്തപുരം: ഒന്നര മണിക്കൂറോളം വെള്ളത്തിൽ കിടന്ന ശേഷം നാട്ടിലിറങ്ങി കിണറ്റിലായ കരടിയെ കരക്കെത്തിച്ചു. വൻ ജനക്കൂട്ടത്തിന് നടുവിലേക്കാണ് കരടിയെ ഒടുവിൽ പുറത്തെടുത്തത്. കിണറിന്റെ അടിത്തട്ടില്‍ നിന്നാണ് കരടിയെ കിട്ടിയത്. തുടർന്ന്  ഇതിനെ സമീപത്ത് സ്ഥാപിച്ച കൂട്ടിലേക്ക് മാറ്റി.


കരടിയെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യത്തില്‍ വനംവകുപ്പിന് പാളിച്ച പറ്റിയതോടെ അഗ്‌നിശമനസേന സ്ഥലത്തെത്തിയാണ് കരടിയെ കയറ്റിയത്.കിണറ്റില്‍വെച്ച് മയക്കുവെടിയേറ്റ കരടി മയങ്ങി വെള്ളത്തില്‍ മുങ്ങിയിരുന്നു. തുടര്‍ന്ന് വെള്ളം വറ്റിച്ചതിന് ശേഷമാണ് കരടിയെ പുറത്തെടുക്കാനായത്.


കരടി ചത്തിട്ടുണ്ടാകാമെന്ന് മയക്കുവെടിവച്ച ഡോക്ടര്‍ അലക്‌സാണ്ടര്‍ പ്രതികരിച്ചു.ബുധനാഴ്ച രാത്രി പന്ത്രണ്ടോടെയാണ് കണ്ണമ്പള്ളി സ്വദേശി അരുണിന്റെ വീട്ടിലെ കിണറ്റില്‍ കരടി വീണത്. കോഴിയെ പിടിക്കുന്നതിനിടെയാണ് കരടി കിണറ്റില്‍ വീണത്. രണ്ട് കോഴിയെ കരടി പിടികൂടിയിരുന്നു. മൂന്നാമത്തെ കോഴിയെ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ കിണറിന്റെ വക്കത്തേക്ക് കോഴി പറന്നുനിന്നു. ഇതിനെ പിടിക്കുന്നതിനിടെ കരടി കിണറ്റിലേക്ക് വീഴുകയായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.