ഇടുക്കി: ചിനക്കാനലിലേക്കു എത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളില്‍ ഒന്നാണ് ചിനക്കനാൽ പവർഹൗസിന് സമീപം ദേശീയപാതയിലെ വെള്ളച്ചാട്ടം.പാറയിടുക്കിലൂടെ നുരഞ്ഞൊഴുകിയെത്തുന്ന വെള്ളച്ചാട്ടത്തിന്റെ ഇരമ്പലും വെള്ളച്ചാട്ടത്തിന് ഇരുവശങ്ങളിലുമുള്ള തേയിലക്കാടുകളും ചോലവനങ്ങളും പരന്നകാഴ്ച്ചയും വെള്ളച്ചാട്ടത്തെ കൂടുതല്‍ മനോഹരമാക്കുന്നു. വെള്ളച്ചാട്ടത്തിന് ചുറ്റുമുള്ള പച്ചവിരിച്ച കാഴ്ച്ചക്കും വര്‍ണ്ണനാതീതമായ ചന്തമുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിനക്കനാലിലെ കൊളുക്കുമല വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളില്‍ ഒന്നാണ്. ചിനക്കനാൽ പവർഹൗസിന് സമീപം ദേശീയപാതയിലെ വെള്ളച്ചാട്ടം കൊളുക്കുമലയിലെക്ക് പോകുന്ന സഞ്ചാരികളുടെ കണ്ണിന് വിസ്മയകാഴ്ച്ചയെരുക്കി  സുന്ദരമാണ്.

Read Also: കുഴിയിൽ വീണ് യാത്രക്കാരൻ മരിച്ച സംഭവം; പൊതുമരാമത്ത് വകുപ്പിന് വീഴ്ച പറ്റിയെന്ന് മന്ത്രി റിയാസ്


ചിനക്കാനലിലും തമിഴ്നാടടക്കം പോകുന്ന സഞ്ചാരികൾ ദൃശ്യങ്ങൾ പകർത്തുവാനും അൽപം വിശ്രമിക്കാനും ഇടത്താവളമായിമാറ്റിയിരിക്കുകയാണ് ചിനക്കനാൽ ദേശീയപാതയോരത്തെ വെള്ളച്ചാട്ടം. പാറയിടുക്കിലൂടെ നുരഞ്ഞൊഴുകിയെത്തുന്ന വെള്ളച്ചാട്ടത്തിന്റെ ഇരമ്പലും വെള്ളച്ചാട്ടത്തിന് ഇരുവശങ്ങളിലുമുള്ള തേയിലക്കാടുകളും ചോലവനങ്ങളും പരന്നകാഴ്ച്ചയും  വെള്ളച്ചാട്ടത്തെ കൂടുതല്‍ മനോഹരമാക്കുന്നു.


വെള്ളച്ചാട്ടത്തിന് ചുറ്റുമുള്ള പച്ചവിരിച്ച കാഴ്ച്ചക്കും വര്‍ണ്ണനാതീതമായ ചന്തമുണ്ട്. മണ്‍സൂണിന്റെ നിറവില്‍ ജലസമൃദ്ധമായിരുന്നു ഇവിടം. ഗ്യാപ് റേഡിലുടെ തെന്നിവരുന്ന മഞ്ഞും മഴയും പുതഞ്ഞിറങ്ങുന്ന പച്ചപ്പിന് നടുവിലൂടങ്ങനെ വന്യതപൂണ്ടൊഴുകുകയാണ് ചിനക്കാനലിലെ സുന്ദരമായ വെള്ളച്ചാട്ടം.
 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.