കൊച്ചി: കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറിൽ വെടിയുതിർത്ത തന്‍റെ ആളുകളെ മിടുക്കുണ്ടെങ്കിൽ പൊലീസ് കണ്ടുപിടിക്കട്ടെയെന്ന് മുംബൈ അധോലോക നായകൻ രവി പൂജാരി. ബ്യൂട്ടി പാർലർ വെടിവയ്പ്പിന് പിന്നിൽ രവി പൂജാരി തന്നെയെന്ന് കൊച്ചി സിറ്റി പൊലീസ് സ്ഥീരീകരിച്ചതിന് പിന്നാലെയാണ് രവിപിഇജരിയുടെ ഈ വെല്ലിവിളി. 


COMMERCIAL BREAK
SCROLL TO CONTINUE READING

നടി ലീന മരിയാ പോളിനോട് 25 കോടി രൂപ ആവശ്യപ്പെട്ടതിന്‍റെ കാരണം കൊച്ചി സിറ്റി പൊലീസിന് അറിയാമെന്നും വൈകാതെ അക്കാര്യം താൻ വെളിപ്പെടുത്തുമെന്നും രവി പൂജാരി പറഞ്ഞു.


കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ്പിന് പിന്നിൽ താനാണെന്ന് കഴിഞ്ഞ 19നാണ് രവി പൂജാരി വെളിപ്പെടുത്തിയത്. മംഗലാപുരത്തും ബംഗളൂരുവിലും നടത്തിയ അന്വേഷണത്തിലാണ് രവി പൂജാരിയാണ് കൃത്യത്തിന് പിന്നിലെന്ന് കൊച്ചി പൊലീസ് സ്ഥിരീകരിച്ചത്. 


എന്നാൽ ബ്യൂട്ടി പാർലറിൽ വെടിയുതിർത്ത രണ്ടംഗസംഘത്തെ തിരിച്ചറിയാൻപോലും പൊലീസിന് ഇതേവരെ കഴിഞ്ഞിട്ടില്ല. മിടുക്കൻമാരാണെങ്കിൽ കൊച്ചി സിറ്റി പൊലീസ് ഇവരെ കണ്ടെത്തട്ടെയെന്നാണ് രവി പൂജാരി പറയുന്നത്.


നടി ലീന മരിയ പോളിനോട് 25 കോടി രൂപ ആവശ്യപ്പെടാൻ ചില കാരണങ്ങളുണ്ട്. അത് എന്താണെന്ന് പൊലീസിന് അറിയാമെന്ന് പറയുന്ന രവി പൂജാരി തന്‍റെ ലക്‌ഷ്യം ലീനാ മരിയ പോള്‍ അല്ലെന്നും പണം വാങ്ങി മറ്റുചിലര്‍ക്ക് കൊടുക്കുമെന്നും വ്യക്തമാക്കി.


ബ്യൂട്ടി പാർലർ വെടിവയ്പ് നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളുടെ ഒരു തുമ്പുപോലും കിട്ടാതിരിക്കുന്ന പൊലീസിനെത്തന്നെ വെല്ലുവിളിച്ചുകൊണ്ടാണ് രവി പൂജാരി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.