Mission Belur Magna: ബേലൂർ മഗ്ന ഇരുമ്പുപാലം കോളനിക്കടുത്ത്; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം
Belur Magna: ഒരാഴ്ചയായി സര്‍വ്വ സന്നാഹവുമായി ഇറങ്ങിയിട്ടും ദൗത്യസംഘത്തിന് ബേലൂര്‍ മഗ്നയെ മയക്കുവെടി വെയ്ക്കാനായിട്ടില്ല എന്നത് ജനങളുടെ പ്രതിഷേധ ശക്തി കൂട്ടുന്നു.
മാനന്തവാടി: വയനാട്ടിലെത്തിയ ആളെക്കൊല്ലി ആന ബേലൂർ മഗ്ന ഇരുമ്പ് പാലം കോളനിക്കടുത്തുണ്ടെന്ന് ദൗത്യസംഘത്തിന് സിഗ്നൽ കിട്ടിയതായി റിപ്പോർട്ട്. ഇത് ജനവാസമേഖലയാണ്. രാത്രിയിൽ ആന കട്ടിക്കുളം- തിരുനെല്ലി റോഡ് മുറിച്ചുകടന്നാണ് ഇരുമ്പുപാലം കോളനിക്കടുത്ത് എത്തിയത്. വനംവകുപ്പ് ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Also Read: വയനാട്ടിൽ ഇടത്-വലത് മുന്നണികളും, ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താൽ ആരംഭിച്ചു
ഇതിനിടയിൽ ബേലൂർ മഗ്നയെ പിടികൂടാനുള്ള ദൗത്യ സംഘം എട്ടാം ദിവസവും ശ്രമം തുടരുകയാണ്. ദൗത്യം നീളുന്നതിൽ ജനങ്ങൾക്ക് കനത്ത പ്രതിഷേധമാണുള്ളത്. ആനയുടെ ആക്രമണത്തിൽ പടനിലം സ്വദേശി അജീഷ് കൊല്ലപ്പെട്ടത് കഴിഞ്ഞയാഴ്ചയായിരുന്നു. ഒരാഴ്ചയായി സര്‍വ്വ സന്നാഹവുമായി ഇറങ്ങിയിട്ടും ദൗത്യസംഘത്തിന് ബേലൂര്‍ മഗ്നയെ മയക്കുവെടി വെയ്ക്കാനായിട്ടില്ല എന്നത് ജനങളുടെ പ്രതിഷേധ ശക്തി കൂട്ടുന്നു.
Also Read: നീതിയുടെ ദേവനായ ശനിയുടെ കൃപയാൽ ഇന്ന് ഈ രാശിക്കാർക്ക് ശുഭ ദിനമായിരിക്കും, നിങ്ങളും ഉണ്ടോ?
കഴിഞ്ഞ ദിവസം പനവല്ലിക്ക് സമീപമുള്ള കുന്നുകളിലായിരുന്നു ബേലൂര്‍ മഗ്ന തമ്പടിച്ചതെന്നാണ് റിപ്പോർട്ട്. മയക്കുവെടിവെയ്ക്കാന്‍ പാകത്തിന് ദൗത്യസംഘത്തിന് ആനയെ ഏഴാം ദിവസവും അടുത്ത് കിട്ടിയില്ല എന്നത് കാത്തിരിപ്പിന്റെ നീളം കൂട്ടുന്നു. സര്‍ക്കാര്‍ പ്രത്യേക താല്‍പ്പര്യമെടുത്ത് ബേലൂര്‍ മഗ്ന ദൗത്യത്തിനായി വയനാട്ടിലേയ്ക്ക് നിയോഗിച്ച ഡോക്ടര്‍ അരുണ്‍ സക്കറിയയും ഇന്നലെ ദൗത്യ സംഘത്തിനൊപ്പം കൂടിയിരുന്നു. റാപ്പിഡ് റെസ്‌പോണ്‍സ് ടീമും വെറ്റിനറി ടീമും സര്‍വ്വസന്നാഹങ്ങളുമായി തമ്പടിച്ചിട്ടും ബേലൂര്‍ മഗ്ന പിടിതരുന്ന ഒരു ലക്ഷണവും കാണുന്നുമില്ല.
Also Read: ഗജകേസരി യോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ
ഈ ദിവസങ്ങൾക്കിടെ വിരലിലെണ്ണാവുന്ന തവണ മാത്രമാണ് ദൗത്യ സംഘം ആനയെ നേരില്‍ കണ്ടത്. ഇതിനിടയില്‍ രണ്ട് വട്ടം ദൗത്യസംഘം മയക്കുവെടി ഉതിര്‍ത്തിരുന്നുവെങ്കിലും തഴച്ചുവളര്‍ന്ന് നില്‍ക്കുന്ന അടിക്കാടിന്റെ മറവ് പറ്റി ബേലൂര്‍ മഗ്ന അതിവേഗം നീങ്ങി മാറിയിരുന്നു. ബേലൂര്‍ മഗ്നയ്‌ക്കൊപ്പം അക്രമകാരിയായ മറ്റൊരു മോഴയാന കൂടിയുള്ളത് ദൗത്യസംഘത്തിന് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്. വയനാട്ടിൽ വന്യമൃഗങ്ങളുടെ ആക്രമത്തിൽ ഇന്നലേയും ഒരാൾ കൂടി മരിച്ച സംഭവത്തിൽ ഇടത് വലത് മുന്നണികളും, ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താൻ ഇന്ന് നടക്കുകയാണ്. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് ഹർത്താൽ.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.