Belur Makhna: ബേലൂർ മഖ്ന വീണ്ടും ജനവാസ മേഖലയിൽ; മുള്ളൻകൊല്ലി പഞ്ചായത്തിൽ ജാഗ്രതാ നിർദേശം
Wild Elephant: കഴിഞ്ഞ രണ്ടുദിവസമായി ആനയുടെ സാന്നിധ്യം കർണാടക കാടുകളിലായിരുന്നു. കേരള അതിർത്തിയിലേക്ക് മടങ്ങി വരുന്നുണ്ടെങ്കിലും, ആനയുടെ സ്ഥാനം നാഗർഹോള വനത്തിലാണ്.
മാനന്തവാടി: വയനാട്ടിലെ കൊലയാളി ആന ബേലൂര്‍ മഖ്ന വീണ്ടും ജനവാസ മേഖലയിലെത്തിയതായി റിപ്പോർട്ട്. പെരിക്കല്ലൂരിൽ കബനി പുഴ കടന്നാണ് ആന എത്തിയതെന്നാണ് റിപ്പോർട്ട്. ബൈരക്കുപ്പ ഭാഗത്തേക്കാണ് ആന പോയത്. ആന തിരിച്ചെത്തിയതോടെ മുള്ളൻകൊല്ലി പഞ്ചായത്തിൽ വനംവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
Also Read: വയനാട്ടില്‍ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ജനവാസ മേഖലയിൽ ആനയുള്ളത് ഭീതി വീണ്ടും പരത്തിയിരിക്കുകയാണ്. ഇന്നലെ രാത്രി ബൈരക്കുപ്പ ഭാഗത്തേക്ക് നീങ്ങിയ ആന പുഴ കടന്നു വീണ്ടും കേരളത്തിൽ എത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിനിടയിൽ സർവ്വ സന്നാഹങ്ങളുമായി വനംവകുപ്പ് കാട്ടാനയെ തളയ്ക്കാനായി തയ്യാറായിരിക്കുകയാണ്. എങ്കിലും വെളിച്ചം വീണ് ആനയെ കൃത്യമായി കണ്ടാൽ മാത്രമേ വനംവകുപ്പിന് തുടർ നടപടികൾ സ്വീകരിക്കാനാകൂ എന്നാണ് വിവരം. ജനവാസ മേഖലയായതിനാൽ ദൗത്യം വളരെ ദുഷ്കരമായിരിക്കുമെന്നാണ് റിപ്പോർട്ട്.
Also Read: കേന്ദ്ര ത്രികോണ രാജയോഗത്തിലൂടെ ഈ രാശിക്കാരെ തേടിവരും കുന്നോളം നേട്ടങ്ങൾ!
കഴിഞ്ഞ രണ്ടുദിവസമായി ആനയുടെ സാന്നിധ്യം കർണാടക കാടുകളിലായിരുന്നു. കേരള അതിർത്തിയിലേക്ക് മടങ്ങി വരുന്നുണ്ടെങ്കിലും ആനയുടെ സ്ഥാനം നാഗർഹോള വനത്തിലാണ്. ഇക്കാരണത്താൽ മയക്കുടി ദൗത്യം നിലച്ചിരുന്നു. പത്ത് ദിവസത്തോളമായിട്ടും ബേലൂർ മാഗ്നയെ പൊഇടികൂടാനാകാത്തതിൽ കനത്ത പ്രതിഷേധം പരിസര പ്രദേശത്ത് നടക്കുകയാണ്. അതിനിടെ പുൽപ്പള്ളി മുള്ളൻകൊല്ലി മേഖലയിൽ ഇറങ്ങിയ കടുവയ്ക്ക് വേണ്ടിയും വനവകുപ്പ് തിരച്ചിൽ പുരോഗമിക്കുന്നുണ്ട്. കൂടുകൾ സ്ഥാപിച്ച് കെണിവെച്ച് കാത്തിരുന്നെങ്കിലും കടുവയെ പിടിക്കാൻ ആയിട്ടില്ല.
വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.