തിരുവനന്തപുരം: Kerala Rain Alert: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ (Heavy Rain) തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.


COMMERCIAL BREAK
SCROLL TO CONTINUE READING

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദം കരയിൽ പ്രവേശിച്ചതിന്റെ പശ്ചാത്തലത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ (Heavy Rain) ഉണ്ടാകാനാണ് സാധ്യത.


Also Read: Sabarimala: പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇന്ന് ശബരിമല യാത്രയ്ക്ക് നിരോധനം


ജില്ലകളിൽ പ്രത്യേകിച്ച് അലർട്ടുകൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജാഗ്രത തുടരണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്.  മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. 


കൂടാതെ വരും മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് (Kerala Rain) കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. 


Also Read: Mullaperiyar | മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141 അടിക്ക് മുകളിൽ; ഒരു ഷട്ടർ കൂടി തുറന്നു


ഇതിന്റെ അടിസ്ഥാനത്തിൽ ശബരിമല തീർത്ഥാടനത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പമ്പയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് ഇന്ന് തീർത്ഥാടകർക്ക് ശബരിമലയിൽ (Sabarimala) പ്രവേശനം ഇല്ലെന്ന തീരുമാനം ജില്ലാ കളക്ടർ പ്രഖ്യാപിച്ചത്.  


തമിഴ്‌നാട്ടിലും കനത്ത മഴ തുടരുകയാണ്. മഴ ശക്തമാകാൻ കാരണം തീവ്ര ന്യൂനമർദ്ദമാണ്.  ആന്ധ്ര പ്രദേശിലും കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്.  ആന്ധ്രയിലെ കഡപ്പ ജില്ലയില്‍ ബസുകള്‍ ഒഴുക്കില്‍പ്പെട്ട് 12 പേര്‍ മരിച്ചു. 18 പേരെ കാണാതായി. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.