Pamba Dam | പമ്പ ഡാമില്‍ ജലനിരപ്പ് ഉയരുന്നു, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍

അണക്കെട്ടിലെ ജലനിരപ്പ് 984.50 മീറ്റര്‍ ആയാൽ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും.

Written by - Zee Malayalam News Desk | Last Updated : Nov 19, 2021, 07:56 PM IST
  • ഡാമിന്റെ പരമാവധി ജലനിരപ്പ് 986.33 മീറ്ററാണ്.
  • അണക്കെട്ടിലെ ജലനിരപ്പ് 984.50 മീറ്റര്‍ ആയാൽ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും.
  • ഡാമില്‍നിന്നും ആവശ്യമെങ്കില്‍ നിയന്ത്രിത അളവില്‍ ജലം തുറന്നുവിടുമെന്നും അറിയിച്ചിട്ടുണ്ട്.
Pamba Dam | പമ്പ ഡാമില്‍ ജലനിരപ്പ് ഉയരുന്നു, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍

പത്തനംതിട്ട: ജലനിരപ്പ് ഉയരുന്നതിനാൽ പമ്പ ഡാമിൽ (Pamba Dam) ഓറഞ്ച് അലർട്ട് (Orange Alert) പ്രഖ്യാപിച്ചു. നിലവിൽ 983.5 മീറ്ററാണ് അണക്കെട്ടിലെ ജലനിരപ്പ്. പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ (District Collector) ദിവ്യ എസ്.അയ്യര്‍ അറിയിച്ചു.

ഡാമിന്റെ പരമാവധി ജലനിരപ്പ് 986.33 മീറ്ററാണ്. അണക്കെട്ടിലെ ജലനിരപ്പ് 984.50 മീറ്റര്‍ ആയാൽ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. ഡാമില്‍നിന്നും ആവശ്യമെങ്കില്‍ നിയന്ത്രിത അളവില്‍ ജലം തുറന്നുവിടുമെന്നും അറിയിച്ചിട്ടുണ്ട്. ജലനിരപ്പ് യഥാക്രമം 982.00 മീറ്റര്‍, 983.50 മീറ്റര്‍, 984.50 മീറ്റര്‍ എത്തുമ്പോഴാണ് നീല, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത്.

Also Read: Andhra Pradesh Flash Flood | ആന്ധ്രപ്രദേശിലെ കടപ്പയില്‍ മിന്നല്‍പ്രളയത്തിൽ മൂന്ന് മരണം; നിരവധി പേരെ കാണാതായി

ഡാമിന്റെ ഷട്ടറുകള്‍ ഉയർത്തേണ്ടി വന്നാൽ പമ്പ, കക്കാട്ടാറ് എന്നിവിടങ്ങളിലെ ജലനിരപ്പുയരും. അതുകൊണ്ടാണ് ഈ നദികളുടെ തീരത്തുള്ളവർക്ക് ജാ​ഗ്രത നിർ​ദേശം നൽകിയിരിക്കുന്നത്. 

Also Read: Tamilnadu Heavy Rain : വെല്ലൂരിൽ വീടിടിഞ്ഞ് വീണ് 4 കുട്ടികളടക്കം 9 പേർ മരിച്ചു 

ശബരിമല (Sabarimala) തീര്‍ഥാടകര്‍ ഉള്‍പ്പെടെയുള്ളവര്‍ നദികളില്‍ ഇറങ്ങുന്നത് ഒഴിവാക്കണം. താഴ്ന്ന പ്രദേശങ്ങളില്‍നിന്നും ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും കലക്ടര്‍ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News