Bengaluru Vlogger Murder: ബെംഗളൂരു അപാർട്ട്മെന്റ് കൊലപാതകം; മായയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചെന്ന് ആരവിന്റെ മൊഴി
Bengaluru Vlogger Murder: മായയ്ക്ക് മറ്റ് ബന്ധങ്ങളുണ്ടെന്ന കാര്യത്തിൽ തർക്കമുണ്ടായി. സംശയത്തെ തുടർന്നാണ് കൊലപാതകമെന്നും പ്രതി മൊഴി നൽകി.
അസം സ്വദേശിയായ വ്ലോഗർ മായ ഗൊഗോയിയെ കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പ്രതി ആരവ് ഹനോയി മൊഴി നൽകി.
മായയ്ക്ക് മറ്റ് ബന്ധങ്ങളുണ്ടെന്ന കാര്യത്തിൽ തർക്കമുണ്ടായി. സംശയത്തെ തുടർന്നാണ് കൊലപാതകമെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
ആരവിനെ കോടതിയിൽ ഇന്ന് ഹാജരാക്കും. ചോദ്യം ചെയ്യാൻ കസ്റ്റഡി അപേക്ഷ നൽകും. പ്രതി കടുത്ത വിഷാദ രോഗത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
നവംബർ 24-ന് അർദ്ധരാത്രിയോടെയാണ് മായയെ കൊലപ്പെടുത്തിയത്. ശേഷം മുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങാൻ ശ്രമിച്ചു. മായയെ കൊലപ്പെടുത്തിയ കയർ ഉപയോഗിച്ചാണ് കുരുക്കിട്ടതെങ്കിലും ഇത് മുറുകാതെ വന്നതിനാൽ ശ്രമം ഉപേക്ഷിച്ചു.
പിന്നീട് 26-ന് രാവിലെ വരെ ആ മുറിയിൽത്തന്നെ കഴിഞ്ഞുവെന്നും അതിന് ശേഷം മജസ്റ്റിക് റെയിൽവേ സ്റ്റേഷനിലേക്ക് ഊബർ വിളിച്ച് പോയെന്നും ആരവ് പറഞ്ഞു. തുടർന്ന് ഫോൺ സ്വിച്ച് ഓഫ് ചെയ്തു. പല ട്രെയിനുകൾ മാറിക്കയറി വാരാണസിയിലെത്തി. 28-ന് വൈകിട്ടോടെ മുത്തച്ഛനെ വിളിച്ചു. ശേഷം കീഴടങ്ങാൻ തീരുമാനിക്കുകയായിരുന്നു.
ആറ് മാസം മുൻപ് ഒരു ഡേറ്റിംഗ് ആപ്പ് വഴിയാണ് ആരവ് മായയെ പരിചയപ്പെട്ടത്. പിന്നീട് മായയ്ക്ക് മറ്റാരോടോ ബന്ധമുണ്ടെന്ന് ആരവിന് സംശയമായി. അപ്പാർട്ട്മെന്‍റിൽ മുറിയെടുത്ത ശേഷം ഇക്കാര്യം ചോദിച്ച് ഇവർ തമ്മിൽ വഴക്കായി.
തുടർന്ന് മായയെ കൊലപ്പെടുത്താനായി ഓൺലൈനിൽ നിന്ന് കത്തിയും കയറും ഓർഡർ ചെയ്തു. വഴക്കിന് പിന്നാലെ മായയെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയെന്നും മരണം ഉറപ്പാക്കാനായി നെഞ്ചിൽ കുത്തിയെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.