സംസ്ഥാനത്ത് ഇന്നുമുതൽ മദ്യം ഓൺലൈൻ ആയി ബുക്ക് ചെയ്യാം
സംസ്ഥാനത്ത് ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ ഓണ്‍ലൈന്‍ ആയി മദ്യം ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഇന്നു മുതൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങും.
തിരുവനന്തപുരം: സംസ്ഥാനത്ത് ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ ഓണ്‍ലൈന്‍ ആയി മദ്യം ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഇന്നു മുതൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങും.
മദ്യവിൽപ്പനശാലകളിലെ തിരക്കിനെ തുടർന്ന് പരക്കെ വിമർശനങ്ങൾ നേരിടുന്ന സാഹചര്യത്തിൽ അതിനെ മറികടക്കാൻ വേണ്ടിയാണ് ബെവ്കോ (BEVCO) രംഗത്തെത്തിയത്. അതിന്റെ അടിസ്ഥാനത്തിൽ ഇന്നു മുതൽ പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Also Read: Online Liquor Sale: ഓണ്‍ലൈന്‍ മദ്യവില്പന ഭാഗികമായി വിജയിച്ചെന്ന് Bevco, പദ്ധതി വിജയിച്ചാല്‍ ഓണ്‍ലൈനായി മദ്യം വാങ്ങാന്‍ ചെയ്യേണ്ടത് ഇത്രമാത്രം
തിരുവനന്തപുരത്തും കോഴിക്കോടുമായി രണ്ട് ഔട്ട്‌ലെറ്റുകളിലാണ് പരീക്ഷണം. booking.kabc.co.in എന്ന ലിങ്ക് വഴി ഓണ്‍ലൈന്‍ ബുക്കിംഗ് നടത്താം. ബെവ്കോയുടെ വെബ്സൈറ്റിൽ പേമെന്റ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഉപഭോക്താക്കൾ മൊബൈൽ നമ്പർ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കണം. മദ്യം തിരഞ്ഞെടുത്ത ശേഷം പണം അടയ്ക്കുക ശേഷം ചില്ലറ വിൽപ്പനശാലയുടെ വിവരങ്ങളും, മദ്യം കൈപ്പറ്റേണ്ട സമയവും അടങ്ങിയ എസ്എംഎസ് കാണിച്ച് മദ്യം വാങ്ങാം. ഈ പരീക്ഷണം വിജയിച്ചാൽ കൂടുതൽ ഔട്ട്ലെറ്റുകളിലേക്ക് ഓൺലൈൻ ബുക്കിങ് സംവിധാനം വ്യാപിപ്പിക്കും.
Also Read: Bevco Booking: ബെവ്‌കോ ചില്ലറ വിൽപനശാലകളിൽ ഓൺലൈനായി മദ്യം ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ
സംസ്ഥാനത്ത് മദ്യവില്‍പനശാലകളിലെ തിരക്കും കൊവിഡ് വ്യാപന സാഹചര്യവും കണക്കിലെടുത്ത് ഹൈക്കോടതി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. ആള്‍ക്കൂട്ടം നിയന്ത്രിക്കാനാവില്ലെങ്കില്‍ മദ്യവില്‍പ്പനശാലകള്‍ അടച്ചിടണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി പറഞ്ഞിരുന്നു.
മാത്രമല്ല മാന്യമായി മദ്യം വാങ്ങാന്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണ് വേണ്ടതെന്നും കോടതി വാക്കാല്‍ നിര്‍ദേശിക്കുകയുണ്ടായി. ഇതിനിടയിൽ ഓണം പ്രമാണിച്ച് തിരക്കൊഴിവാക്കാന്‍ വ്യാഴാഴ്ച മുതല്‍ മദ്യഷോപ്പുകള്‍ അധികസമയം പ്രവര്‍ത്തിക്കും. നേരത്തെ ഏഴുമണി വരെയായിരുന്നു പ്രവര്‍ത്തന സമയം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA