Onam 2021: സംസ്ഥാനത്തെ മദ്യശാലകൾ ഇന്നുമുതൽ 8 മണിവരെ പ്രവർത്തിക്കും
ബാറുകൾ, കൺസ്യൂമർ ഫെഡ്, ബെവ്‌കോ ഔട്ട്‌ലെറ്റുകൾ എന്നിവ രാവിലെ ഒൻപത് മണി മുതൽ രാത്രി എട്ട് മണിവരെ പ്രവർത്തിക്കും.
തിരുവനന്തപുരം : സംസ്ഥാനത്തെ മദ്യവിൽപ്പന ശാലകളുടെ പ്രവർത്തനസമയം ഇന്നു മുതൽ കൂട്ടുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബാറുകൾ, കൺസ്യൂമർ ഫെഡ്, ബെവ്‌കോ ഔട്ട്‌ലെറ്റുകൾ എന്നിവ രാവിലെ ഒൻപത് മണി മുതൽ രാത്രി എട്ട് മണിവരെ പ്രവർത്തിക്കും.
ഓണത്തോടനുബന്ധിച്ചുള്ള (Onam) തിരക്ക് നിയന്ത്രിക്കാനാണ് ഈ തീരുമാനമെന്നാണ് സർക്കാർ വിശദീകരണം. ഇന്നലെയാണ് മദ്യ വിൽപ്പന ശാലകളുടെ പ്രവർത്തന സമയം ദീർഘിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്.
Also Read: മദ്യവിൽപ്പനയിൽ റെക്കോർഡ്; BevCo ഔട്ട്ലറ്റുകളിൽ ഇന്നലെ വിറ്റത് 52 കോടി രൂപയുടെ മദ്യം
ഓണക്കാലമായതിനാൽ മദ്യം വാങ്ങാൻ എത്തുന്നവരുടെ തിരക്ക് വളരെയധികം വർദ്ധിക്കുമെന്നും ഇത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മദ്യവിൽപ്പന ശാലകളുടെ പ്രവർത്തന സമയം കൂട്ടണമെന്നും ആവശ്യപ്പെട്ട് ബെവ്‌കോ (Bevco) എംഡി സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നിലവിൽ ഏഴ് മണിവരെയാണ് മദ്യ വിൽപ്പന ശാലകളുടെ പ്രവർത്തന സമയം അത് ഇന്നുമുതൽ 8 മണിവരെയാകുന്നു. ഇതിനിടയിൽ കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മദ്യവിൽപ്പന ശാലകളുടെ പ്രവർത്തന സമയം ദീർഘിപ്പിച്ചതിനെതിരെ നിരവധി ആക്ഷേപവും ഉയരുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA