Bhagya Suresh Wedding: ഭാഗ്യയുടെ ആഭരണങ്ങൾ സമ്മാനമായി ലഭിച്ചത്; എല്ലാത്തിനും ജിഎസ്ടി ബില്ലുകളുണ്ട്
Bhagaya Suresh Wedding Ornaments: ഭാഗ്യ അണിഞ്ഞ ആഭരണങ്ങൾ അവളുടെ മാതാപിതാക്കളുടെയും അവരുടെ മാതാപിതാക്കളുടെയും സമ്മാനങ്ങളാണ്. ഇവയെല്ലാം ബില്ലും ജിഎസ്ടിയും, എല്ലാ ടാക്സുകളും അടക്കം അടച്ചവയാണ്.
കേരളത്തിൽ വൈറലായ കല്യാണമാണ് സുരേഷ് ഗോപിയുടെ മകളുടെ മകൾ ഭാഗ്യയുടേത്. പലതരത്തിലുള്ള വിവാദങ്ങൾ കല്യാണവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നെങ്കിലും സമീപ ദിവസങ്ങളിൽ ഏറ്റവും അധികം ചർച്ചയായത് കല്യാണത്തിന് ഭാഗ്യ അണിഞ്ഞ ആഭരണങ്ങൾ സംബന്ധിച്ചാണ്. ഇത് സംബന്ധിച്ച് സുരേഷ് ഗോപി തന്നെ സാമൂഹിക മാധ്യമങ്ങളിൽ മറുപടി നൽകിയിട്ടുണ്ട്.
ഭാഗ്യ അണിഞ്ഞ ആഭരണങ്ങൾ അവളുടെ മാതാപിതാക്കളുടെയും അവരുടെ മാതാപിതാക്കളുടെയും സമ്മാനങ്ങളാണ്. ഇവയെല്ലാം ബില്ലും ജിഎസ്ടിയും, എല്ലാ ടാക്സുകളും അടക്കം അടച്ചവയാണ്. ഹൈദരാബാദിൽ നിന്നുള്ളവരാണ് ആഭരണങ്ങൾ ഡിസൈൻ ചെയ്തത്. ഇതിലൊരു മെറ്റീരിയൽ മാത്രം ഭീമയിൽ നിന്നാണ്. ദയവായി ഇത് അവസാനിപ്പിക്കൂ, എന്നെയും എൻറെ കുടുംബത്തിനെയും തകർക്കാൻ ശ്രമിക്കരുത്. സുരേഷ് ഗോപി പങ്ക് വെച്ച പോസ്റ്റിൽ പറയുന്നു.
17-ന് ഗുരുവായൂരില്‍ വെച്ചായിരുന്നു സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയും ബിസിനസുകാരനായ ശ്രേയസും വിവാഹിതരായത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം വിവാഹത്തില്‍ പങ്കെടുത്തിരുന്നു. മലയാള സിനിമയിൽ നിന്നും മമ്മൂട്ടിയും മോഹൻലാലും ഉള്‍പ്പടെ വൻ താരനിരയും വിവാഹത്തിനെത്തിയിരുന്നു.ആലപ്പുഴ മാവേലിക്കര സ്വദേശിയാണ് ശ്രയസ് മോഹൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.