യൂട്യൂബറെ ആക്രമിച്ച സംഭവം: ഭാഗ്യലക്ഷമിയ്ക്കും സുഹൃത്തുക്കൾക്കും മുൻകൂർ ജാമ്യമില്ല
സ്ത്രീകൾക്കെതിരെ യൂട്യൂബിൽ (YouTube) അശ്ലീലവും അപകീർത്തിപരവുമായ വീഡിയോകൾ പോസ്റ്റ് ചെയ്ത വിജയ് പി നായരെ കൈകാര്യം ചെയ്ത കേസിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയ്ക്കും (Bhagyalekshmi) കൂട്ടുകാർക്കും മുൻകൂർ ജാമ്യം തള്ളി.
തിരുവനന്തപുരം: സ്ത്രീകൾക്കെതിരെ യൂട്യൂബിൽ (YouTube) അശ്ലീലവും അപകീർത്തിപരവുമായ വീഡിയോകൾ പോസ്റ്റ് ചെയ്ത വിജയ് പി നായരെ കൈകാര്യം ചെയ്ത കേസിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയ്ക്കും (Bhagyalekshmi) കൂട്ടുകാർക്കും മുൻകൂർ ജാമ്യം തള്ളി.
ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരുടെ ജാമ്യാപേക്ഷയാണ് ഇന്ന് കോടതി തള്ളിയത്. ജാമ്യാപേക്ഷ രണ്ടുദിവസം മുൻപ് പരിഗണിച്ചപ്പോൾ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. മാത്രമല്ല ഇവർക്ക് ജാമ്യം നൽകുന്നത് നിയമം കയ്യിലെടുക്കാൻ സമൂഹത്തിന് പ്രചോദനമാകുമെന്ന് പ്രോസിക്യൂഷൻ (Prosecution) കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് കണക്കിലെടുത്താണ് കോടതി മുൻകൂർ ജാമ്യം തള്ളിയത്.
Also read: ഭാഗ്യലക്ഷ്മിയ്ക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ
ഭാഗ്യലക്ഷ്മിയേയും (Bhagyalekshmi) സുഹൃത്തുക്കളേയും രൂക്ഷമായി വിമർശിച്ച കോടതി കായിക ബലം കൊണ്ട് നിയമത്തെ നേരിടാൻ കഴിയില്ലയെന്നും. സംസ്ക്കാരമില്ലാത്ത പ്രവർത്തിയാണ് പ്രതികൾ ചെയ്തതെന്നും കോടതി വിലയിരുത്തിയിട്ടുണ്ട്. സമാധാനവും നിയമം കാത്തുസൂക്ഷിക്കേണ്ട ബാധ്യത കോടതിയ്ക്കുണ്ടെന്നും അതിൽ നിന്നും പിന്മാറാൻ കോടതിയ്ക്ക് ആകില്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്.
കേസിൽ ഇതുവരെ പൊലീസ് ഇവരെ അറസ്റ്റു ചെയ്തിട്ടില്ല. ഇപ്പോൾ മുൻകൂർ ജാമ്യം തള്ളിയ സ്ഥിതിയ്ക്ക് ഇവർ കോടതിയിൽ പോകും. അതുവരെ പൊലീസ് ഇവരെ അറസ്റ്റു ചെയ്യുമോ ഇല്ലയോയെന്നാണ് അറിയേണ്ടത്.
Also read: Amazon വഴി ഷോപ്പിങ് മാത്രമല്ല ട്രെയിൻ ടിക്കറ്റും ബുക്ക് ചെയ്യാം
കേസ് തമ്പാനൂർ പൊലീസ് സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്തത്. കേസിൽ ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് ഭാഗ്യലക്ഷ്മിയ്ക്കും (Bhagyalekshmi) ഒപ്പമുണ്ടായിരുന്ന ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. മോഷണം, മുറിയിൽ അതിക്രമിച്ചു കടക്കൽ തുടങ്ങി 5 വർഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെ FIR ൽ ചുമത്തിയിരിക്കുന്നത്. ഇതനുസരിച്ച് 5 വർഷംവരെയുള്ള ശിക്ഷ ഇവർക്ക് ലഭിക്കാം.
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി (Bhagyalekshmi)യുടെ നേതൃത്വത്തിലുള്ള സംഘം സ്ത്രീകള്‍ക്കെതിരെ യൂട്യൂബി(Youtube)ല്‍ അശ്ലീലവും അപകീര്‍ത്തികരവുമായ വീഡിയോകള്‍ പോസ്റ്റ് ചെയ്തയാളെ താമസസ്ഥലത്തെത്തി ആക്രമിച്ചിരുന്നു.
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)