ഭാരത് ജോഡോ യാത്ര: ഫ്ലെക്സിൽ ചെന്നിത്തല ഇല്ല; ഗ്രൂപ്പ് തിരിച്ചോ ഫ്ലെക്സുകൾ, നേതാക്കൾ തമ്മിൽ തെറിവിളി
പത്തനംതിട്ട ഡിസി സി ജനറൽ സെക്രട്ടറി കൂടിയായ അഡ്വ. റെജി തോമസിനെതിരെ കോൺഗ്രസ് തിരുവല്ല നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് റെജി കോട്ടശ്ശേരിയാണ് പരാതിനൽകിയത്. ഭാരത് ജോഡോ യാത്രയുടെ തിരുവല്ല പ്രദേശത്തെ പ്രചരണ ബോർഡുകളിൽ നിന്നും രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളെ ബോധപൂർവ്വം ഒഴിവാക്കിയതായാണ് പരാതി.
പത്തനംതിട്ട: ഭാരത് ജൊഡോ യാത്രയുടെ സംഘാടനത്തെ ചൊല്ലി പത്തനംതിട്ട തിരുവല്ലയിൽ നേതാക്കൾ തമ്മിൽ അസഭ്യവർഷം. പ്രചരണ ബോർഡുകളിൽ രമേശ് ചെന്നിത്തല അടക്കമുള്ളവരെ ഒഴിവാക്കിയതായി ആരോപിച്ച് പരാതി.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സംഘാടനത്തെ ചൊല്ലി കോൺഗ്രസ് പ്രദേശിക നേതാക്കൾ പരസ്പരം നടത്തിയ പോർവിളിയും അസഭ്യവർഷവും സമൂഹ മാദ്ധ്യമങ്ങളിലടക്കം പ്രചരിച്ചതിന് പിന്നാലെയാണ് തിരുവല്ലയിലെ സംഘാടക സമിതി ചെയർമാനെതിരെ പാർട്ടി നേതൃത്വത്തിന് പരാതി നൽകിയത്.
Read Also: കുഴിയിൽ വീണ് യാത്രക്കാരൻ മരിച്ച സംഭവം; പൊതുമരാമത്ത് വകുപ്പിന് വീഴ്ച പറ്റിയെന്ന് മന്ത്രി റിയാസ്
പത്തനംതിട്ട ഡിസി സി ജനറൽ സെക്രട്ടറി കൂടിയായ അഡ്വ. റെജി തോമസിനെതിരെ കോൺഗ്രസ് തിരുവല്ല നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് റെജി കോട്ടശ്ശേരിയാണ് പരാതിനൽകിയത്. ഭാരത് ജോഡോ യാത്രയുടെ തിരുവല്ല പ്രദേശത്തെ പ്രചരണ ബോർഡുകളിൽ നിന്നും രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളെ ബോധപൂർവ്വം ഒഴിവാക്കിയതായാണ് പരാതി.
പാർട്ടിയിൽ വിഭാഗീയത ഉണ്ടെന്ന് വരുത്തിതീർക്കാനാണ് റജി തോമസ് ശ്രമിക്കുന്നതെന്നും, പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച നേതാവിനെതിരെ സംഘടനാ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. ഭാരത് ജോഡോ യാത്ര തുടക്കം മുതൽ വിവാദത്തിലാകുന്നതിനാൽ ശക്തമായ നടപടി കോൺഗ്രസിൽ നിന്ന് ഉണ്ടാകാനാണ് സാധ്യത.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...