Bharathapuzha : ഭാരതപ്പുഴയിലെ പ്രളയവും വരള്‍ച്ചയും നിയന്ത്രിക്കാന്‍ റിവര്‍ ബേസിന്‍ മാനേജ്‌മെന്റ് പ്ലാന്‍ തയാറാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍
Bharathappuzha ജലവിനിയോഗത്തിനും റിസര്‍വോയറുകളുടെ സംയോജിതവും ഫലപ്രദവുമായ പ്രവര്‍ത്തനത്തിനും പ്രളയവും വരള്‍ച്ചയും നിയന്ത്രിക്കാനും റിവര്‍ ബേസിന്‍ മാനേജ്‌മെന്റ് പ്ലാന്‍ തയാറാക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ (Roshy Augustine)
Thiruvananthapuram : ഭാരതപ്പുഴയുടെ (Bharathappuzha) ജലവിനിയോഗത്തിനും റിസര്‍വോയറുകളുടെ സംയോജിതവും ഫലപ്രദവുമായ പ്രവര്‍ത്തനത്തിനും പ്രളയവും വരള്‍ച്ചയും നിയന്ത്രിക്കാനും റിവര്‍ ബേസിന്‍ മാനേജ്‌മെന്റ് പ്ലാന്‍ തയാറാക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ (Roshy Augustine). പി. മമ്മിക്കുട്ടി എംഎല്‍എയുടെ സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കേന്ദ്ര പദ്ധതിയായ നാഷണല്‍ ഹൈഡ്രോളജി പ്രോജക്ടിന്റെ കീഴിലാകും പദ്ധതി തയാറാക്കുക. റിസര്‍വോയറുകളുടെ സംയോജിത പ്രവര്‍ത്തനത്തിലൂടെ മഴക്കാലത്ത് പ്രളയം നിയന്ത്രിക്കാനും വേനലില്‍ പുഴയിലേക്ക് ആവശ്യമായ നീരൊഴുക്ക് ഉറപ്പു വരുത്താനും പദ്ധതി സഹായകമാകുമെന്ന് റോഷിൻ അഗസ്റ്റിൻ അറിയിച്ചു.
ALSO READ : ജലദിനത്തില്‍ നദീസായാഹ്ന സദസുകള്‍ ഒരുക്കാന്‍ പാലക്കാട്
പാലക്കാട് ഐഐടിയെയും താല്‍പ്പര്യമുള്ള മറ്റ് എഞ്ചിനിയറിങ് കോളജുകളുകളെയും പങ്കെടുപ്പിച്ച് പദ്ധതി സംയുക്തമായി നടപ്പാക്കാനുള്ള ശിപാര്‍ശ സര്‍ക്കാര്‍ തലത്തില്‍ പരിശോധിച്ചു വരികയാണെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
2018, 2019 പ്രളയത്തെ തുടര്‍ന്ന് തടയണകളിലും റഗുലേറ്ററുകളിലും അടിഞ്ഞു കൂടിയ ചെളിയും എക്കലും മണലും മറ്റു നീക്കം ചെയ്യുന്ന പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ് മന്ത്രി അറിയിച്ചു.
ALSO READ : കേരളം കാണാനാഗ്രഹിച്ച രണ്ട് കാഴ്ചകള്‍ ഈ മഴയില്‍ സംഭവിച്ചു
ഭാരതപ്പുഴയിലെ നീരൊഴുക്കിന് തടസ്സമായിരുന്ന തവനൂര്‍ ബ്രഹ്‌മക്ഷേത്രത്തിനും തൃക്കണ്ണാപുരം പമ്പ് ഹൗസിനും ഇടയിലുള്ള പ്രദേശത്തെ ചെളിയും മറ്റും നീക്കം ചെയ്തു. ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ചാണ് ചെളിയും മറ്റും നീക്കം ചെയ്തതെന്ന് മന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...