ജലദിനത്തില്‍ നദീസായാഹ്ന സദസുകള്‍ ഒരുക്കാന്‍ പാലക്കാട്

ജലദിനമായ നാളെ നദീസായാഹ്ന സദസുകള്‍ സംഘടിപ്പിച്ചുകൊണ്ട് പരിപാടിക്ക് തുടക്കമാകും.

Last Updated : Mar 21, 2018, 09:45 AM IST
ജലദിനത്തില്‍ നദീസായാഹ്ന സദസുകള്‍ ഒരുക്കാന്‍ പാലക്കാട്

പാലക്കാട്: ജലസ്രോതസുകള്‍ സംരക്ഷിക്കാന്‍ ജനകീയ ഇടപെടലുമായി പാലക്കാട് ജില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ജലസ്രോതസുകളുടെ സംരക്ഷണത്തിനായി ജനങ്ങള്‍ കൈകോര്‍ക്കുന്നത്. 

ജലദിനമായ നാളെ നദീസായാഹ്ന സദസുകള്‍ സംഘടിപ്പിച്ചുകൊണ്ട് പരിപാടിക്ക് തുടക്കമാകും.  ഹരിത കേരളം മിഷന്‍ - ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായാണ് ഇടപെടല്‍. 

തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ജലസ്രോതസ്സുകളുടെ സമീപമായിരിക്കും സാംസ്കാരിക പരിപാടി സംഘടിപ്പിക്കുക. ഓരോ പ്രദേശത്തുമുള്ള പുഴ, തോട്, പാരമ്പര്യ മഹിമയുളള കുളം, നീര്‍ച്ചാല്‍, ഉറവ, ഏരി എന്നിവ  നദീ സായാഹ്ന സദസ്സിന്‍റെ കേന്ദ്രങ്ങളായി മാറും. അനുബന്ധ പരിപാടിയായി ഏതെങ്കിലും ഒരു ജലസ്രോതസ്സ് സംരക്ഷിക്കുന്നതിനുള്ള ഇടപെടലും ജനപങ്കാളിത്തത്തോടെ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. 

കര്‍ഷകര്‍, സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകര്‍, സാംസ്ڋക്കാരിക ഗ്രന്ഥശാല പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍, ഹരിത കര്‍മസേനകള്‍, ഭാരതപ്പുഴ ക്ലബ് അംഗങ്ങളായ വിദ്യാര്‍ഥികള്‍, ജലവിഷയ മേഖലയിലെ വിദഗ്ധര്‍ എന്നിവര്‍ പങ്കെടുക്കും. പരിപാടിയില്‍ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിലും വരള്‍ച്ച പ്രതിരോധിക്കുന്നതിന് ശേഖരിച്ച വിവരം റിപ്പോര്‍ട്ടാക്കി അവതരിപ്പിക്കും. 

ജലസംരക്ഷണ പ്രതിജ്ഞയോടെയാണ് പരിപാടികള്‍ ആരംഭിക്കുക. ഭാരതപ്പുഴയെ സമ്പൂര്‍ണ്ണമായ ഒരു ജീവധാരയാക്കി മാറ്റുക എന്ന സന്ദേശമാണ് നദീതട സായാഹ്നസദസ്സ് നല്‍കുക. 

Trending News