Manjeshwaram Bribery Case: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ കെ.സുരേന്ദ്രന് തിരിച്ചടി
Manjeshwaram Bribery Case: പ്രതികളാരും തന്നെ കോടതിയിൽ ഹാജരാകാത്തത് അംഗീകരിക്കാനാകില്ലെന്നും ഉടൻ തന്നെ പ്രതികൾ കോടതിയിൽ ഹാജരാകണമെന്നും നേരത്തേ സെഷൻസ് കോടതി നിർദ്ദേശിച്ചിരുന്നു
കാസർഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് തിരിച്ചടി. കേസിൽ സുരേന്ദ്രനടക്കം എല്ലാ പ്രതികളും ഈ മാസം 25 ന് നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശം. കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.
Also Read: Manjeshwaram: കോഴ വിവാദത്തിൽ പി.െക സുരേഷ് കുമാറിൻറെ മൊഴി രേഖപ്പെടുത്തി
പ്രതികളാരും തന്നെ കോടതിയിൽ ഹാജരാകാത്തത് അംഗീകരിക്കാനാകില്ലെന്നും ഉടൻ തന്നെ പ്രതികൾ കോടതിയിൽ ഹാജരാകണമെന്നും നേരത്തേ സെഷൻസ് കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് ഇതിനെതിരെ സുരേന്ദ്രൻ വിടുതൽ ഹർജി നൽകുകയായിരുന്നു. തുടര്‍ന്ന് കേസ് വിശദ വാദത്തിനായി മാറ്റിവെക്കുകയായിരുന്നു. വിടുതൽ ഹർജി പരിഗണിക്കുന്നത് ഈ മാസം 25 നാണ്. അന്ന് കേസിലെ ആറ് പ്രതികളും ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു. വിടുതൽ ഹർജി പരിഗണിക്കുമ്പോൾ പ്രതികൾ ഹാജരാകേണ്ടതില്ലെന്ന പ്രതിഭാഗത്തിന്റെ വാദവും കോടതി തള്ളിയാണ് ഉത്തരവിട്ടത്. കേസിൽ ഒരിക്കൽ പോലും സുരേന്ദ്രൻ ഹാജരായില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
Also Read: Viral Video: ഷൂനുള്ളിൽ പത്തി വിടർത്തി മൂർഖൻ; ഞെട്ടിക്കുന്ന വീഡിയോ വൈറൽ!
കേസിന് ആസ്പദമായ സംഭവം നടന്നത് 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിനിടിയിലാണ്. മഞ്ചേശ്വരത്തെ ബി എസ് പി സ്ഥാനാർത്ഥിയായ സുന്ദരയ്ക്ക് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ രണ്ട് ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ബിജെപി അധ്യക്ഷനെതിരായ കേസ്. കെ സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വി വി രമേശനാണ് കാസർഗോഡ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്‌തത്. സുരേന്ദ്രനെ കൂടാതെ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്ക്, ബിജെപി മുൻ ജില്ലാ അധ്യക്ഷനും സുരേന്ദ്രന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുമായ കെ കെ ബാലകൃഷ്‌ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്, കെ മണികണ്‌ഠ റൈ, ലോകേഷ് നോഡ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.