`അവരെ നമ്മൾ രക്ഷിച്ച് കൊണ്ട് പോയിട്ട് നമ്മൾ ശിക്ഷിക്കപ്പെട്ടു` -ദിലീപിൻറെ നിർണ്ണായക ശബ്ദരേഖ പുറത്ത്
ദിലീപിൻറെ സുഹൃത്ത് ബൈജു ചെങ്ങമനാടുമായുള്ള സംഭാഷണമാണിത്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിൻറെ നിർണ്ണായക ശബ്ദരേഖ പുറത്ത്. 10 സെക്കൻറ് ദൈർഘ്യമുള്ള ശബ്ദരേഖയാണിതിത്. 2017 നവംബർ 15-ന് ദിലീപിൻറെ പത്മസരോവരം വീട്ടിൽ നടന്ന സംഭാഷണമാണിത്. ഇത് ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്തത്. ദിലീപിൻറെ സുഹൃത്ത് ബൈജു ചെങ്ങമനാടുമായുള്ള സംഭാഷണമാണിത്. ഇത് വേറെ പെണ്ണ് അനുഭവിക്കേണ്ട ശിക്ഷ. അവരെ നമ്മൾ രക്ഷിച്ച് കൊണ്ട് പോയിട്ട് നമ്മൾ ശിക്ഷിക്കപ്പെട്ടു എന്നാണ് സംഭാഷണത്തിൽ പറയുന്നത്.
അതേസമയം ഇത് തൻരെ ശബ്ദരേഖ അല്ലെന്നാണ് ദിലീപ് പറയുന്നത്. എന്നാൽ ദിലീപിൻറെ ഫോണിൽ നിന്ന് തന്നെയാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ശബ്ദരേഖ കണ്ടെടുത്തത്. അതേസമയം ദിലീപിൻറെ ശബ്ദം അദ്ദേഹത്തെ പരിചയമുള്ളവർ തിരിച്ചറിഞ്ഞിട്ടുണ്ട്. ശബ്ദത്തിൻറെ വിശദ പരിശോധനക്കായി നേരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നിന്നും ശേഖരിച്ച ശബ്ദ സാമ്പിൾ ഫോറൻസിക് വിഭാഗത്തിന് അയച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...