Arya Rajendran |സച്ചിൻ ദേവ് എംഎൽഎയും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും വിവാഹിതരാവുന്നു
ബാലുശ്ശേരി എം.എൽ.എയും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുമായ കെ.എം സച്ചിൻ ദേവാണ് വരൻ
തിരുവനന്തപുരം: രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ആര്യാ രാജേന്ദ്രൻ വിവാഹിതയാവുന്നു. ബാലുശ്ശേരി എം.എൽ.എയും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുമായ കെ.എം സച്ചിൻ ദേവാണ് വരൻ. ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യാ രാജേന്ദ്രൻ എങ്കിൽ കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എൽ.എയാണ് സച്ചിൻ ദേവ് എന്നതാണ് ഇതിലെ മറ്റൊരു പ്രത്യേകത.
വിവാഹ തീയ്യതി സംബന്ധിച്ച് വ്യക്തത വന്നിട്ടില്ലെങ്കിലും ഒരു മാസത്തിനുള്ളിൽ വിവാഹമുണ്ടാവുമെന്നാണ് സൂചന. 21 വയസ്സിലാണ് ആര്യ തിരുവനന്തപുരം മേയറാവുന്നത്.കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് സച്ചിൻ ദേവ്. കോഴിക്കോട് ഗവ.ആർട്സ് ആൻറ് സയൻസ് കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ഗവ.ലോകോളേദിൽ നിന്നും എൽഎൽബി ബിരുദവും നേടിയിട്ടുണ്ട് സച്ചിൻ ദേവ്. തിരുവനന്തപുരത്തെ ഓൾ സെയിന്റ്സ് കോളേജിൽ ബി.എസ്.സി ബിരുദ വിദ്യാർഥിയായിരിക്കുമ്പോഴാണ് ആര്യ മേയറാവുന്നത്. ദേശീയ അന്തർ ദേശിയ മാധ്യമങ്ങളിൽ വരെ ഇത് വാർത്തയായിരുന്നു.
ബാലസംഘം മുതൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നവരാണ് സച്ചിനും ആര്യയും. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബാലുശ്ശേരിയിൽ സച്ചിൻറെ പ്രചാരണത്തിനായും ആര്യ എത്തിയിരുന്നു. ഏതായലും വിവാഹത്തിൻറെ കൂടുതൽ വിവരങ്ങൾ മേയറും എം.എൽ.എയും ഇത് വരെ പറഞ്ഞിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...