തിരുവനന്തപുരം: വിവരാവകാശ പ്രവർത്തകന് കൃത്യമായ മറുപടികൾ നൽകാൻ കഴിയാതെ സംസ്ഥാനത്തെ വിവരാവകാശ കമ്മീഷൻ ആസ്ഥാനത്തെ പ്രവർത്തനങ്ങൾ കുത്തഴിഞ്ഞ നിലയിൽ. കമ്മീഷൻ ഹെഡ് ക്വാട്ടറിലെ വിവരങ്ങൾ പോലും കമ്മീഷന്റെ പക്കലില്ല. വിവരങ്ങൾ ആവശ്യമുണ്ടെങ്കിൽ മുൻകൂട്ടി അറിയിച്ച് നേരിട്ട് ഹാജരായി ക്രോഡീകരിച്ച് ശേഖരിച്ചുകൊള്ളാനാണ് കമ്മീഷന്റെ മറുപടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിവരാവകാശ കമ്മീഷണർമാരുടെ ശമ്പളം, ഡിഎ, വീട്ടുവാടക, ജീവനക്കാരുടെ നിയമനം, നിയമനത്തിൽ ഒബിസി, എസ് സി, എസ് ടി വിഭാഗക്കാരുടെ സാന്നിധ്യം തീർപ്പാക്കാത്ത അപേക്ഷകളുടെ എണ്ണം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളായിരുന്നു അപേക്ഷയിലുണ്ടായിരുന്നത്. വിവരാവകാശ പ്രവർത്തകനായ ആക്കുളം സ്വദേശി കെ പി ചിത്രഭാനു നൽകിയ അപേക്ഷയിൽ എതാനും ചില ഉത്തരങ്ങൾ ഒഴിച്ചാൽ മറ്റുള്ള വിവരങ്ങൾ കമ്മീഷന്റെ വെബ്സൈറ്റിൽ നിന്നും ശേഖരിക്കാമെന്നാണ് മറുപടി.

Read Also: Viral News: ടിക്കറ്റില്ല,കണ്ടക്ടറും ക്ലീനറുമില്ല; ഇതാണ് 'ആ' ബസ് 


2021  ജൂലൈ 7മുതൽ ഡിസംബർ 31വരെയുള്ള ആറുമാസത്തിനുള്ളിൽ മുഖ്യ വിവരാകവാശ കമ്മീഷണറും അഞ്ച് വിവരാവകാശ കമ്മീഷണർമാരും ഡിഎ വീട്ടുവാടക ഇനത്തിൽ കൈപ്പറ്റിയത് 2,80,25880.  കൈപ്പറ്റിയ ഈ തുകയിൽ ഔദ്യോഗിക വാഹനത്തിന് ഇന്ധനം ഉപയോഗിച്ചതിന് ചെലവായ ലക്ഷങ്ങളുടെ കണക്ക് കമ്മീഷൻ വെളിപ്പെടുത്തിയിട്ടില്ല. ഔദ്യോഗിക വാഹനങ്ങൾ എത്രകീലോമാറ്റർ സഞ്ചരിച്ചുവെന്നതും മെയിന്റനൻസിന് ചെലവായ തുകയും വിവരാവകാശ അപേക്ഷകൻ ലോഗ് ബുക്കും ഫയലും കോഡീകരിച്ച ശേഖരിക്കാമെന്നാണ് വിവരാവകാശ പ്രവർത്തകന് നൽകിയ മറുപടി. 



സംസ്ഥാന വിവരാവകാശ കമ്മീഷനിലെ കമ്മീഷണർമാരുടെ പ്രതിമാസ ശമ്പളം


ഒരു സാമ്പത്തിക വർഷം കമ്മീഷർമാർക്കും ഓപീസ് ചെലവുകൾക്കുമായും 8,48,9632 രൂപ അധികം വിനിയോഗിക്കുന്നുണ്ട്. വാഹനങ്ങളുടെ ഇന്ധന ചെലവ്- മെയിന്റൻസ് ചാർജുകൾക്ക് പുറമെയാണിത്.  വിവരാവകാശ കമ്മീഷണർ പി ആർ ശ്രീലത  2018 മെയ് മുതലുള്ള ന്യൂസ് പേപ്പർ ചാർജായി നാളിതുവരെ 59954 രൂപയാണ് കൈപ്പറ്റിയിരിക്കുന്നത്. മുഖ്യവിവരാകവാശ കമ്മീഷണർ വിശ്വാസ് മേത്ത 6967 രൂപയും ഡോ കെ എൽ  വിവേകാനന്ദൻ 7854 രൂപയും എസ് സോമനാഥപിള്ള 3670 രൂപയും കെ വി സുധാകരൻ 8380 രൂപയും  അഡ്വ. രാജീവൻ എച്ച് 5460 രൂപയും കൈപ്പറ്റിയിട്ടുണ്ട്. 


വിവരാവകാശ കമ്മീഷനിൽ 9 സ്ഥിരം ജീവനക്കാരും കമ്മീഷൻ നേരിട്ട് നിയമിച്ച 40 താൽകാലിക ജീവനക്കാരുമുണ്ട്. സ്ഥിര ജീവനക്കാർക്കും താത്കാലിക ജീവനക്കാർക്കും ശമ്പളം ഇനത്തിലും ഓഫീസ് ചെലവുകൾക്കുമായി 2021- 22 സാമ്പത്തിക വർഷം 5,68,7051 രൂപ അനുവദിച്ചിട്ടുണ്ട്.  താത്കാലിക ജീവനക്കാരിൽ ഒബിസി, എസ് സി, എസ് ടി വിഭാഗക്കാരുടെ പ്രാതിനിധ്യം എത്രയെന്ന് കമ്മീഷന് അറിയില്ലയെന്നാണ് ഉത്തരം. 

Read Also: സില്‍വര്‍ ലൈന്‍ സംവാദത്തിനുള്ള പാനലില്‍ നിന്നും ജോസഫ് സി. മാത്യുവിനെ ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയ കളി; വിമർശനവുമായി പ്രതിപക്ഷ നേതാവ്  


2021 ജനുവരി മുതൽ ജൂൺ വരെ തീർപ്പാക്കിയ അപ്പീൽ അപേക്ഷകളുടെ എണ്ണം 1714 ആണ്. തീർപ്പാക്കാതെ കെട്ടിക്കിടക്കുന്ന അപേക്ഷകളുടെ എണ്ണം എത്രയെന്ന് കമ്മീഷന്റെ പക്കൽ കണക്കില്ലെന്നും മറുപടിയിലുണ്ട്. 


വിവരാവകാശ നിയമം അട്ടിമറിക്കുന്ന അണിയറ നീക്കങ്ങളും പരാതിക്കാരനോട് ചോദിക്കുക പോലും ചെയ്യാതെ നൽകിയ അപേക്ഷകൾ  ഏകപക്ഷീയമായി പരിഹരിക്കുന്ന പ്രവർത്തനങ്ങളും  കമ്മീഷന്റെ അറിവോടെ നടക്കുന്നതായും വിവരാവകാശ പ്രവർത്തകർ ആക്ഷേപമുയർത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.