Viral News: ടിക്കറ്റില്ല,കണ്ടക്ടറും ക്ലീനറുമില്ല; ഇതാണ് 'ആ' ബസ്

യാത്രക്കാർ ബസിൽ സ്ഥാപിച്ചിട്ടുള്ള 3 ബോക്സുകളിൽ ഏതിലെങ്കിലും ഒന്നിൽ യാത്രാക്കൂലി ഇട്ടാൽ മതി

Written by - Zee Malayalam News Desk | Last Updated : Apr 25, 2022, 01:42 PM IST
  • യാത്രക്കാരെ വിശ്വാസത്തിലെടുത്താണ് കണ്ടക്ടറും ക്ലീനറും ഇല്ലാതെ ബസ് സർവീസ് ആരംഭിച്ചിരിക്കുന്നത്
  • ബസിൽ സ്ഥാപിച്ചിട്ടുള്ള 3 ബോക്സുകളിൽ ഏതിലെങ്കിലും ഒന്നിൽ യാത്രാക്കൂലി ഇട്ടാൽ മതി
  • ഡീസലിന് പകരം സിഎൻജിയാണ് ബസിൽ ഉപയോഗിക്കുന്നത്
Viral News: ടിക്കറ്റില്ല,കണ്ടക്ടറും ക്ലീനറുമില്ല; ഇതാണ് 'ആ' ബസ്

പാലക്കാട്: കണ്ടക്ടറില്ലാത്ത ഒരു ബസ്. ടിക്കറ്റ് എടുക്കണമെന്നില്ല ബക്കറ്റിൽ ഇടാം. ബസ് സർവ്വീസിന് പുത്തൻ സാധ്യതയുണ്ടാക്കുകയാണ് പാലക്കാട് വടക്കഞ്ചേരിയിൽ. യാത്രക്കാരുടെ നന്മയെ മാത്രം വിശ്വാസത്തിലെടുത്താണ് സർവ്വീസ്. വടക്കഞ്ചേരി കാടൻകാവിൽ തോമസാണ് യാത്രക്കാരെ വിശ്വാസത്തിലെടുത്ത് കണ്ടക്ടറും ക്ലീനറും ഇല്ലാതെ ബസ് സർവീസ് ആരംഭിച്ചിരിക്കുന്നത്. ബസിൽ ഡ്രൈവർ മാത്രമാകും ഉണ്ടാവുക. യാത്രക്കാർക്ക് ഇറങ്ങേണ്ട സ്ഥലം എത്തിയാൽ സ്വയം ബെല്ലടിച്ച് ഇറങ്ങാം.

യാത്രക്കാർ ബസിൽ സ്ഥാപിച്ചിട്ടുള്ള 3 ബോക്സുകളിൽ ഏതിലെങ്കിലും ഒന്നിൽ യാത്രാക്കൂലി ഇട്ടാൽ മതി. ബസിൽ ക്യാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആരുടെ കയ്യിൽനിന്നും നിർബന്ധിച്ചു പണം വാങ്ങില്ല. എങ്കിലും സർവീസ് നഷ്ടത്തിലാവില്ലെന്നും യാത്രക്കാരെ വിശ്വാസമാണെന്നും തോമസ് പറയുന്നു. വടക്കഞ്ചേരിയില്‍നിന്നു തുടങ്ങി നെല്ലിയാമ്പാടം, തെന്നിലാപുരം, ഇരട്ടക്കുളം വഴി ആലത്തൂരിലേക്കും തിരിച്ച് വടക്കഞ്ചേരിയിലേക്കുമാണ് ബസ് സര്‍വീസുകള്‍ നട‌ത്തുന്നത്. 

ALSO READ: RSS Workers Arrested: മാരകായുധങ്ങളുമായി 2 ആർഎസ്എസ് പ്രവർത്തകർ ആലപ്പുഴയിൽ അറസ്റ്റിൽ

33 സീറ്റുള്ള ബസ്സാണ് ഗ്രാമീണ വഴികളിലൂടെ ഇന്നു മുതല്‍ യാത്ര തുടങ്ങുക. ദിവസേന 7 ട്രിപ്പുണ്ടാവും. എല്ലാ ട്രിപ്പുകളിലും ഇങ്ങിനെ തന്നെ ടിക്കറ്റില്ലാതെയാണ് വണ്ടിയോടുക. ഡീസലിന് പകരം  സിഎൻജി ഗ്യാസ് ഉപയോഗിച്ചാണ് ബസ് ഓടുകയെന്നതും പ്രത്യേകതയുണ്ട്.

ALSO READ:  India Covid Update: ആശങ്ക പടര്‍ത്തി കോവിഡ് വ്യാപനം, 24 മണിക്കൂറില്‍ 2,541 പേര്‍ക്ക് കൊറോണ

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2-ന് പി.പി.സുമോദ് എംഎല്‍എയാണ് ജനങ്ങളുടെ സ്വന്തം ബസിന്റെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചത്. മുന്‍പ് തോമസ് വനിതാ കണ്ടക്ടറെയും ക്ലീനറെയും നിയോഗിച്ച് ബസ് സര്‍വീസ് നടത്തിയതും വാർത്തയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News