Parasuram Express Train: യാത്രക്കാർക്ക് ആശ്വാസം, പരശുറാം എക്സ്പ്രസ് ഭാഗികമായി സർവീസ് നടത്തും
പാതയിരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി കോട്ടയം വഴിയുളള 21 ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ നേരത്തെ അറിയിച്ചിരുന്നു. പ്രതിദിന യാത്രക്കാർ ഏറ്റവും അധികം ആശ്രയിക്കുന്ന ട്രെയിനുകളാണ് പരശുറാം, ജനശതാബ്ദി എക്സ്പ്രസുകൾ.
കോഴിക്കോട്: നാളെ (മെയ് 22) മുതൽ പരശുറാം എക്സ്പ്രസ് ഭാഗികമായി സർവീസ് നടത്തുമെന്ന് റെയിൽവേ. പരശുറാം എക്സ്പ്രസ് നാളെ മുതൽ ഷൊർണൂർ-മംഗലാപുരം റൂട്ടിൽ സർവീസ് നടത്തും. ഏറ്റുമാനൂർ-ചിങ്ങവനം പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കോട്ടയം വഴിയുള്ള പരശുറാം ഉൾപ്പെടെയുള്ള ട്രെയിനുകൾ റദ്ദാക്കിയിരുന്നു. ഇത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. തുടർന്ന് യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് പരശുറാം മംഗലാപുരത്തിനും ഷൊർണൂരിനും ഇടയിൽ സർവീസ് നടത്താൻ റെയിൽവേ തീരുമാനിച്ചത്. പ്രതിദിനം പരശുറാമിനെ ആശ്രയിക്കുന്നവർക്ക് ആശ്വാസമാണ് റെയിൽവേയുടെ ഈ തീരുമാനം.
പാതയിരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി കോട്ടയം വഴിയുളള 21 ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ നേരത്തെ അറിയിച്ചിരുന്നു. പ്രതിദിന യാത്രക്കാർ ഏറ്റവും അധികം ആശ്രയിക്കുന്ന ട്രെയിനുകളാണ് പരശുറാം, ജനശതാബ്ദി എക്സ്പ്രസുകൾ. റദ്ദാക്കിയ ട്രെയിനുകളുടെ പട്ടികയിൽ ഇവയും ഉണ്ടായിരുന്നു. മെയ് 29 വരെയാണ് ട്രെയിനുകൾ താൽക്കാലികമായി റദ്ദാക്കിയത്. എറണാകുളത്ത് കൂടുതൽ ട്രെയിനുകൾ നിർത്തിയിടാനുള്ള സൗകര്യമില്ലാത്തതും ആലപ്പുഴ വഴി ഒരു ലൈൻ ട്രാക്ക് മാത്രമുള്ളതുമാണ് കോട്ടയത്ത് ഗതാഗത നിയന്ത്രണം വന്നതോടെ കൂടുതൽ ട്രെയിനുകൾ റദ്ദാക്കാൻ റെയിൽവേ തീരുമാനിച്ചത്.
Also Read: Route Doubling: വേണാടും പരശുറാമും അടക്കം 21 ട്രെയിനുകൾ മേയ് 28 വരെ റദ്ദാക്കി
സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസും പൂർണമായി റദ്ദാക്കിയിരുന്നെങ്കിലും യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് ഷൊർണൂർ വരെ സർവീസ് നടത്തുമെന്ന് റെയിൽവെ പിന്നീട് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...