ബിഗ് ബോസ് മലയാളം സീസൺ 4 എന്ന റിയാലിറ്റി ഷോ ആവേശകരമായ ഫിനാലെയിലേക്ക് കടക്കുകയാണ്. ആവേശം കൂടുമ്പോഴും വിവാദങ്ങളും അതനുസരിച്ച് കൂടുന്നുണ്ട്. പ്രേക്ഷകരുടെ വോട്ടിങ്ങിലൂടെ അല്ലാതെ ഈ സീസണിൽ ഡോ. റോബിനെ പുറത്താക്കിയത് ശരിയായ നടപടിയായാണോ എന്ന ചോദ്യങ്ങൾ ഉയരുമ്പോൾ എന്തുകൊണ്ട് റോബിനെ പുറത്താക്കിയത് എന്നത് സംബന്ധിച്ച് തന്റെ അഭിപ്രായം തുറന്ന് പറയുകയാണ് ബിഗ് ബോസ് സീസൺ 3 മത്സരാർത്ഥിയായിരുന്ന കിടിലം ഫിറോസ്. സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഫിറോസ് തുറന്ന് പറഞ്ഞത്.


COMMERCIAL BREAK
SCROLL TO CONTINUE READING

"റോബിനെ പുറത്താക്കിയതിൽ ഞാനും ഒരുപാട് സങ്കപ്പെട്ട വ്യക്തിയാണ്. റോബിൻ പുറത്താകാൻ മാത്രമുള്ള തെറ്റുകൾ ഒന്നും അവിടെ സംഭവിച്ചിട്ടില്ല. പക്ഷെ റോബിനെ പുറത്താക്കുന്നതാണ് ആ ഷോയുടെ റീച്ചും വിവാദങ്ങളും കൂട്ടുന്നത് എന്നായിരിക്കണം ബിഗ് ബോസ് അണിയറപ്രവർത്തകർ കരുതിയിരുന്നത്. അത് പക്ഷെ അവരെ തന്നെ വിപരീതമായി ബാധിച്ചു. റോബിൻ പുറത്തുപോയതോട് കൂടി ഷോയുടെ TRP കുറച്ച് നാളത്തേക്ക് എങ്കിലും താഴെ പോയിട്ടുണ്ട്. പുതിയൊരു കണ്ടന്റ് ഉണ്ടാക്കാൻ അവർ ഒരുപാട് പാടുപെട്ടു. 


എന്നാൽ റോബിൻ പുറത്തുപോയപ്പോഴും കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ പോലും റോബിന്റെ പേരാണ് മത്സരാർത്ഥികൾ പറയുന്നത്. അത് റോബിന് കിട്ടുന്ന എക്‌സ്ട്രാ മൈലേജാണ്. മലയാളികൾ റോബിന് കൊടുക്കുന്ന സ്നേഹക്കൂടുതൽ എന്നാണ് ഞാൻ കരുതുന്നത്. റോബിൻ പുറത്തുപോയാലും ഇല്ലെങ്കിലും ഈ സീസണിലെ ജനപിന്തുണ അത് റോബിൻ തന്നെ കൊണ്ടുപോയി. അത് ആദ്യത്തെ 3 ആഴ്ചകളിൽ നിന്ന് തന്നെ മനസ്സിലായി. ഫൈനൽ 5ൽ അദ്ദേഹം ഉണ്ടാകുമെന്നും മലയാളികൾക്കിടയിൽ നല്ല പ്രശസ്തനാകുമെന്നും അറിയാമായിരുന്നു."


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.