Kerala Postal circle Recruitment 2022: കേരള പോസ്റ്റൽ സർക്കിളിൽ 2203 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം
അപേക്ഷകർ എസ്.എസ്.എല്‍.സി/തത്തുല്യ യോഗ്യത ഉള്ളവരായിരിക്കണം.
തിരുവനന്തപുരം: കേരള പോസ്റ്റൽ സർക്കിളിന് കീഴിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണിത്. ആകെ 2203 ഒഴിവുകളാണുള്ളത്. ആര്.എം.എസ് ഉള്‍പ്പെടെ വിവിധ ഡിവിഷനുകളിലേക്ക് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്മാർ അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ എന്നിങ്ങനെയാണ് ഒഴിവുകൾ.
യോഗ്യത
അപേക്ഷകർ എസ്.എസ്.എല്‍.സി/തത്തുല്യ യോഗ്യത ഉള്ളവരായിരിക്കണം. 10ാം ക്ലാസുവരെയെങ്കിലും പ്രാദേശിക/മലയാളഭാഷ പഠിച്ചിരിക്കണം. സൈക്കിള്‍/മോട്ടോര്‍ സൈക്കിള്‍/സ്കൂട്ടര്‍ സവാരി അറിഞ്ഞിരിക്കണം. പ്രായപരിധി 18-40. സംവരണ വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്.
Also Read: യോഗി സർക്കാരിന്റേത് വിഐപി കൾച്ചറല്ല; ഗ്രാമീണന്റെ വീട്ടിൽ കുളിച്ചും ഉറങ്ങിയും ഉത്തർപ്രദേശ് മന്ത്രി
അപേക്ഷിക്കേണ്ട വിധം
100 രൂപ അപേക്ഷ ഫീസ് അടച്ച് ഓണ്‍ലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ് മുഖാന്തരം പണം അടക്കാം. അപേക്ഷകർ https://indiapostgdsonline.gov.in വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
തിരഞ്ഞെടുപ്പ്
എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷയിലെ മാർക്കിൻറെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഉയർന്ന യോഗ്യതക്ക് വെയിറ്റേജ് ഉണ്ടാവില്ല. തിരഞ്ഞെടുക്കുന്ന ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർക്ക് 12,000 രൂപയും അസി ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ/ ഡാക് സേവകിന് 10,000 രൂപയുമാണ് ശമ്പളം. ഇതിനൊപ്പം മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...