Labourer Death: കെട്ടിടത്തിൽ നിന്ന് വൈദ്യുതി ലൈനിന് മുകളിലേക്ക് വീണു; ബിഹാർ സ്വദേശിക്ക് ദാരുണാന്ത്യം
Changaramkulam: കെട്ടിടത്തിന് മുകളില്‍ നിന്ന് മൊബൈലില്‍ സംസാരിച്ച് കൊണ്ടിരിക്കെ അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു. വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് രാജുവിന്‍റെ ശരീരം മുഴുവന്‍ പൊള്ളലേറ്റിരുന്നു.
മലപ്പുറം: ചങ്ങരംകുളത്ത് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് ബിഹാർ സ്വദേശി മരിച്ചു. കെട്ടിടത്തിന് മുകളിൽ നിന്ന് വൈദ്യുതി ലൈനിലേക്ക് വീണ് ഷോക്കേറ്റാണ് ബിഹാര്‍ സ്വദേശി മരിച്ചത്. ബിഹാര്‍ ചപ്ര നയാഗാവ് സ്വദേശി രാജു മോഹതൊ (42) ആണ് ഷോക്കേറ്റ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് എട്ട് മണിയോടെയാണ് അപകടമുണ്ടായത്.
ചങ്ങരംകുളം ടൗണില്‍ നരണിപ്പുഴ റോഡില്‍ സ്വകാര്യ ലോഡ്ജിന്റെ മുകൾ നിലയിലാണ് രാജു താമസിച്ചിരുന്നത്. കെട്ടിടത്തിന് മുകളില്‍ നിന്ന് മൊബൈലില്‍ സംസാരിച്ച് കൊണ്ടിരിക്കെ അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു. വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് രാജുവിന്‍റെ ശരീരം മുഴുവന്‍ പൊള്ളലേറ്റിരുന്നു.
ALSO READ: ഇടുക്കിയിൽ മരുമകൻ തീകൊളുത്തിയ സ്ത്രീ മരിച്ചു; രണ്ടരവയസുകാരി കൊച്ചുമകൾ അപകടനില തരണം ചെയ്തു
അപകടമുണ്ടായ ഉടനെ നാട്ടുകാര്‍ ചേര്‍ന്ന് രാജു മോഹതൊയെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഏതാനും വര്‍ഷമായി ചങ്ങരംകുളം മേഖലയില്‍ കരിങ്കല്ല് തൊഴിലാളിയായി ജോലി ചെയ്ത് വരികയായിരുന്നു രാജു മൊഹതോ. രാജുവിനൊപ്പം 19 വയസുള്ള മകനും ചങ്ങരംകുളത്ത് താമസിക്കുന്നുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക് അയക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.