തിരുവനന്തപുരം: കെഎസ്ആര്‍ടിസി സിഎംഡി പദവി ഒഴിയണമെന്ന ബിജു പ്രഭാകറിന്റെ ആവശ്യത്തില്‍ തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഉണ്ടാകുമെന്ന് റിപ്പോർട്ട്. സിഎംഡി പദവിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിജു പ്രഭാകര്‍ ചീഫ് സെക്രട്ടറിക്ക് ഇന്നലെയാണ് കത്ത് നല്‍കിയത്.  റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അദ്ദേഹം ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്നും ഒഴിഞ്ഞേക്കുമെന്നാണ് സൂചന.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: പേടിച്ചോടിയ കുട്ടിയ്ക്ക് വീണ് പരിക്ക്; കണ്ണൂരിൽ തെയ്യത്തിന് മർദ്ദനം


ഗതാഗത മന്ത്രിയായി കെബി ഗണേഷ് കുമാര്‍ എത്തിയത് മുതല്‍ ബിജു പ്രഭാകറുമായി ചില അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു. ഇലക്ട്രിക് ബസ് ലാഭകരമല്ലെന്നും ഇനി വാങ്ങില്ലെന്നുമുള്ള കെബി ഗണേഷ് കുമാറിന്റെ പ്രസ്താവനയാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് റിപ്പോർട്ട്.  ഇതിന്റെ തുടർച്ചയെന്നോണം ബിജു പ്രഭാകര്‍ കഴിഞ്ഞ മാസം 28ന് വിദേശത്തുനിന്ന് മടങ്ങിയെത്തിയ ശേഷം കെഎസ്ആര്‍ടിസി ഓഫീസില്‍ പോവുകയോ ഫയലുകളില്‍ തീരുമാനമെടുക്കുകയോ ചെയ്തിരുന്നില്ല.


Also Read: സൂര്യ-ചൊവ്വ സംഗമത്തിലൂടെ ആദിത്യ മംഗള രാജയോഗം; ഈ രാശിക്കാർക്കിനി ഉയർച്ച മാത്രം


കേന്ദ്ര അവഗണനക്കെതിരെ ഡൽഹിയിൽ ഇന്ന് കേരളത്തിന്‍റെ പ്രതിഷേധം


കേന്ദ്ര സർക്കാർ അവ​ഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃ‍ത്വത്തിൽ ജന്തർ മന്തറിൽ ഇന്ന് പ്രതിഷേധ ധർണ്ണ നടക്കും. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരും, എൽഡിഎഫ് എംഎൽഎമാരും, എംപിമാരും പ്രതിഷേധ ധർണ്ണയിൽ പങ്കെടുക്കും. രാവിലെ പത്തരയോടെ കേരള ഹൗസിൽ നിന്നും മാർച്ചായാണ് മുഖ്യമന്ത്രിയും നേതാക്കളും ജന്തർ മന്തറിലേക്ക് എത്തുന്നത്. 


പ്രതിഷേധം ഉച്ചയ്ക്ക് ഒരു മണിയോടെ അവസാനിക്കും. സീതാറാം യെച്ചൂരി ഉൾപ്പടെയുള്ള മുതിർന്ന സിപിഎം നേതാക്കളും ഡിഎംകെ, എഎപി പ്രതിനിധികളും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. ഇന്നലെ കർണാടകത്തിലെ നേതാക്കൾ സമരമിരുന്ന അതേ പന്തലിലാണ് കേരളത്തിന്റെയും പ്രതിഷേധ പരിപാടി ഇന്ന് നടക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.