ചോദ്യം ചെയ്യലിനിടയിൽ ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ട ബിനീഷ് കൊടിയേരി (Bineesh Kodiyeri) ആശുപത്രി വിട്ടു.  നടുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബിനീഷിനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും രണ്ടര മണിക്കൂർ നിരീക്ഷണത്തിന് ശേഷം ആശുപത്രി വിടുകയും ചെയ്തു.  
 
വൈകുന്നേരം നാലുമണിയോടെയാണ് ചോദ്യം ചെയ്യലിനിടയിൽ ബിനീഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.  തുടർന്ന് ബിനീഷിനെ ഇഡി (ED) ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തിക്കുകയായിരുന്നു.    ആശുപത്രിയിൽ ബിനീഷിനെ സ്കാനിംഗിന് വിധേയനാക്കിയിരുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: ഹൃദ്രോഗിയായ അച്ഛന് താങ്ങായി ആദിത്യയും അനിയന്മാരും


ആശുപത്രിയിൽ ബിനീഷിന്റെ സഹോദരൻ ബിനോയിയും (Binoy Kodiyeri) അഭിഭാഷകനും കാണാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.  ഇവരെ അകത്തേക്ക് പോലും കടത്തിവിട്ടില്ല എന്നാണ് റിപ്പോർട്ട്.  ബിനീഷിനെ ദേഹോപദ്രവം നടത്തിയതായിട്ടാണ് അഭിഭാഷകൻ പറഞ്ഞത്. ബിനീഷ് ഇഡിയുടെ കസ്റ്റഡിയിൽ മൂന്ന് ദിവസമായിട്ടുണ്ട്.  നാളെ ബിനീഷിന്റെ കസ്റ്റഡി കാലാവധി അവസാനിക്കും. 


നാളെ ഉച്ചയോടെ ചോദ്യം ചെയ്യൽ അവസാനിപ്പിച്ചശേഷം ഇഡി (ED) ബിനീഷിനെ കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ട്.  


(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)